/kalakaumudi/media/media_files/2026/01/12/doctors-strike-2026-01-12-10-56-16.jpg)
തിരുവനന്തപുരം: വിവിധ ആവശ്യങ്ങളുന്നയിച്ച് പ്രതിഷേധരംഗത്തുള്ള മെഡിക്കൽ കോളജ് ഡോക്ടർമാരുടെ സമരം നാളെ മുതൽ.
13 മുതൽ അധ്യാപനം നിർത്തിവെച്ച് അനിശ്ചിതകാല സമരം തുടങ്ങും.
തുടർന്നുള്ള ആഴ്ചമുതൽ അടിയന്തരമല്ലാത്ത ചികിത്സകൾ നിർത്തിവെക്കാനുമാണ് തീരുമാനം, നിസ്സഹകരണ സമരവും ശക്തമാക്കും.
അത്യാഹിതവിഭാഗം, ലേബർ റൂം, ഐസിയു, കിടത്തിച്ചികിത്സ, മറ്റ് അടിയന്തരചികിത്സകൾ, അടിയന്തരശസ്ത്രക്രിയകൾ, പോസ്റ്റ്‌മോർട്ടം എന്നിവയെ പ്രതിഷേധപരിപാടികളിൽനിന്ന് ഒഴിവാക്കിയിട്ടുണ്ടെന്ന് സംസ്ഥാന ഭാരവാഹികൾ അറിയിച്ചു.
ശമ്പളപരിഷ്‌കരണ ഉത്തരവിലെ അപാകം പരിഹരിക്കുക, ശമ്പള-ഡിഎ കുടിശ്ശിക നൽകുക, താത്കാലിക-കൂട്ട സ്ഥലംമാറ്റങ്ങൾ ഒഴിവാക്കുക, തസ്തികകൾ സൃഷ്ടിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ജൂലായ് മുതൽ സംഘടന പ്രതിഷേധത്തിലാണ്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
