ആലപ്പുഴ മെഡിക്കൽ കോളേജിലെ ചികിത്സപിഴവ് ;കത്രിക വയറിനുള്ളില്‍ ഇരുന്നതുകൊണ്ട് ഒരു കുഴപ്പവുമില്ലെന്ന് ഡോക്ടര്‍ ലളിതാംബിക

റിട്ടയർ ചെയ്യുന്നതിനു തൊട്ടുമുമ്പാണ് ആ സംഭവം. ആ സമയത്ത് മൂന്നര കിലോയുള്ള ട്യൂമർ താൻ എടുത്തിട്ടില്ല. ഇന്നു രാവിലെ റെക്കോർഡ് റൂം തുറന്ന് കേസ് ഷീറ്റ് എടുത്ത് പരിശോധിക്കുമ്പോൾ ആരാണ് ചെയ്തതെന്ന് അറിയാം

author-image
Devina
New Update
lalitha

ആലപ്പുഴ: കത്രിക വയറിനുള്ളിൽ അഞ്ചു കൊല്ലം ഇരുന്നതുകൊണ്ട് ഒരു കുഴപ്പവുമില്ലെന്ന് ഡോക്ടർ ലളിതാംബിക. 50 വർഷം കഴിഞ്ഞാലും ഒരു പ്രശ്‌നവുമില്ല. ഇതു വയറ്റിൽ വെച്ചതുകൊണ്ട് ഒന്നും അറിയത്തില്ല. ഇത് 20 കൊല്ലം മുമ്പ് വെച്ചതാകാം. ഇപ്പോൾ വെച്ചതാണെന്നതിന് ഒരു തെളിവുമില്ല എന്നും ഡോക്ടർ ലളിതാംബിക പറഞ്ഞു. താനല്ല ഉഷയ്ക്ക് ശസ്ത്രക്രിയ നടത്തിയതെന്നും ഡോക്ടർ പറഞ്ഞു.ഇനി കെമിക്കൽ ടെസ്റ്റ് നടത്തി ഉപകരണത്തിന്റെ പഴക്കം കണ്ടുപിടിക്കേണ്ടി വരും. ഇപ്പോഴുണ്ടായത് യൂറിനറി സ്‌റ്റോണിന്റെ സിംപ്റ്റമാണ്.

ഈ ഉപകരണം 20 കൊല്ലം ഇരുന്നാലും അറിയണമെന്നില്ല. അല്ലെങ്കിൽ അത് കുടലിൽ തുളച്ചു കയറണം. അങ്ങനെയൊന്നും കയറിയിട്ടില്ല. വെർട്ടിക്കൽ ആയിട്ടിരിക്കുന്ന എക്‌സ്‌റേയാണ് കണ്ടത്. താൻ ചെയ്ത ശസ്ത്രക്രിയ അല്ലെന്ന് ഉറപ്പാണെന്നും ഡോക്ടർ ലളിതാംബിക പറയുന്നു.

താൻ റിട്ടയർ ചെയ്യുന്നതിനു തൊട്ടുമുമ്പാണ് ആ സംഭവം. ആ സമയത്ത് മൂന്നര കിലോയുള്ള ട്യൂമർ താൻ എടുത്തിട്ടില്ല. ഇന്നു രാവിലെ റെക്കോർഡ് റൂം തുറന്ന് കേസ് ഷീറ്റ് എടുത്ത് പരിശോധിക്കുമ്പോൾ ആരാണ് ചെയ്തതെന്ന് അറിയാം. അവർക്ക് സ്വാഭാവികമായും അതിന്റെ റെസ്‌പോൺസിബിലിറ്റി ഉണ്ട്. ഉപകരണം വയറിനുള്ളിൽ വെച്ചത് ശരിയാണെന്ന് താൻ പറയുന്നില്ലെന്നും ഡോക്ടർ കൂട്ടിച്ചേർത്തു.രോഗിയുടെ നന്മയ്ക്ക് വേണ്ടിയാണ് കോവിഡ് കാലത്ത് കഷ്ടപ്പെട്ട് ശസ്ത്രക്രിയ ചെയ്തത്. ഇപ്പോൾ ചെയ്തവർക്ക് അതു പാരയായിയെന്ന് ഡോക്ടർ പറഞ്ഞു. ഉപകരണങ്ങളുടെ കണക്ക് സർക്കാർ ആശുപത്രികളിൽ ഇല്ല. ശരിക്കും ഒരു ബോർഡ് വെച്ച് എത്ര ഇൻസ്ട്രമെന്റ്‌സ് ഉണ്ടെന്ന് ഫ്‌ലോർ നഴ്‌സ് എഴുതണം. എന്നാൽ അങ്ങനെയൊരു തസ്തിക നമ്മുടെ സർക്കാർ ആശുപത്രികളിൽ ഇല്ല. അങ്ങനെ എഴുതിയിരുന്നെങ്കിൽ ഡോക്ടർക്ക് പരിശോധിക്കാൻ കഴിയുമായിരുന്നു. ഇനിയെങ്കിലും അത്ത