ബാലകന്റെ മരണം ചികില്‍സാ പിഴവെന്ന് റിപ്പോര്‍ട്ട്

മുറിവിന് തുന്നലിടാനായി അനസ്തേഷ്യ നല്‍കണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചു. ബന്ധുക്കള്‍ ഇത് സമ്മതിക്കുകയും ചെയ്തു. എന്നാല്‍, അനസ്തേഷ്യ നല്‍കി അല്‍പ്പസമയത്തിന് ശേഷം കുഞ്ഞ് മരിക്കുകയും ചെയ്തു.

author-image
Prana
New Update
medical negligence

medical negligence

Listen to this article
0.75x1x1.5x
00:00/ 00:00

കൊണ്ടോട്ടിയില്‍ ചികില്‍സക്കിടെ നാലുവയസുകാരന്‍ മരിച്ചത് ചികില്‍സാ പിഴവ് മൂലമെന്ന് സ്ഥിരീകരണം. അനസ്തേഷ്യ നല്‍കിയ അളവ് വര്‍ധിച്ചതാണ് കുട്ടിയെ മരണത്തിലേക്ക് നയിച്ചതെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. അരിമ്പ്ര സ്വദേശി നിസാറിന്റെ മകന്‍ മുഹമ്മദ് ഷാസില്‍ ആണ് ഈ മാസം ഒന്നിന് കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് മരിച്ചത്.കളിക്കുന്നതിനിടെ വായില്‍ കമ്പ് കൊണ്ട് മുറിഞ്ഞതിനെ തുടര്‍ന്നാണ് മുഹമ്മദ് ഷാസിലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മുറിവിന് തുന്നലിടാനായി അനസ്തേഷ്യ നല്‍കണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചു. ബന്ധുക്കള്‍ ഇത് സമ്മതിക്കുകയും ചെയ്തു. എന്നാല്‍, അനസ്തേഷ്യ നല്‍കി അല്‍പ്പസമയത്തിന് ശേഷം കുഞ്ഞ് മരിക്കുകയും ചെയ്തു.

medical negligence