ഹോസ്റ്റലിന്റെ ഏഴാം നിലയില്‍ നിന്ന് താഴെ വീണു; എറണാകുളത്ത് മെഡിക്കല്‍ വിദ്യാര്‍ത്ഥിനി മരിച്ചു

കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മെഡിക്കല്‍ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം. എറണാകുളത്ത് ഇന്നലെ രാത്രിയാണ് സംഭവമുണ്ടായത്.

author-image
Shyam Kopparambil
New Update
y


കൊച്ചി: കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മെഡിക്കല്‍ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം. എറണാകുളത്ത് ഇന്നലെ രാത്രിയാണ് സംഭവമുണ്ടായത്.
ഒരു സ്വകാര്യ മെഡിക്കല്‍ കോളേജിലെ രണ്ടാം വർഷ മെഡിക്കല്‍ വിദ്യാർത്ഥിനി ഫാത്തിമത് ഷഹാന കെ ആണ് മരിച്ചത്. ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് കാല്‍ വഴുതി വീണതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
ഹോസ്റ്റലിന്റെ ഏഴാം നിലയിലെ ഇടനാഴിയുടെ ഭാഗത്ത് നിന്നാണ് കണ്ണൂർ സ്വദേശിനി ഫാത്തിമത് താഴേക്ക് വീണത്. സ്ഥലത്ത് പൊലീസ് പരിശോധന നടത്തുന്നുണ്ട്. കാല്‍ തെറ്റി പുറകിലേക്ക് മറിഞ്ഞ് വീണതാകാം എന്നാണ് പൊലീസ് പറയുന്നത്. മരണത്തില്‍ ദുരൂഹത ഇല്ലെന്നാണ് പൊലീസിന്റെ പ്രാഥമിക വിലയിരുത്തല്‍.
മരണപ്പെട്ട വിദ്യാർത്ഥിനിയും സുഹൃത്തായ വിദ്യാർത്ഥിനിയും ഇടനാഴിയുടെ ഭാഗത്ത് കൂടി നടന്ന് പോവുകയായിരുന്നു. ഇതിനിടെ വലിയ ശബ്‌ദം കേട്ട് തിരിഞ്ഞ് നോക്കിയപ്പോഴാണ് ഫാത്തിമത് താഴെ വീണത് കണ്ടതെന്നാണ് ഒപ്പമുണ്ടായിരുന്ന വിദ്യാർത്ഥിനി പൊലീസിനോട് പറഞ്ഞത്. ഏഴാം നിലയിലെ ഇടനാഴിയുടെ വശങ്ങള്‍ സുരക്ഷിതമല്ലായിരുന്നോ മറ്റെന്തെങ്കിലും പിഴവുണ്ടോ എന്ന കാര്യങ്ങള്‍ വ്യക്തമല്ല.

kochi