/kalakaumudi/media/media_files/2025/08/15/screenshot_20250815_124840_gallery-2025-08-15-12-49-12.jpg)
കൊല്ലം: മെഡിട്രീന ആശുപത്രിയിൽ സ്വാതന്ത്ര്യദിനാഘോഷം വിപുലമായ പരിപാടികളോടെ സംഘടിപ്പിച്ചു. കർമ്മ രംഗത്തെ മികച്ച സേവനത്തിന് രാഷ്ട്രപതിയുടെ മെഡൽ നേടിയ മുൻ പോലീസ് സൂപ്രണ്ട് റെജി ജേക്കബ് ഐ പി എസ് ചടങ്ങ് ഉൽഘാടനം നിർവഹിച്ചു. മെഡിട്രീന അഡ്മിനിസ്ട്രേറ്റർ അശോകൻ സ്വാഗതം ആശംസിച്ച ചടങ്ങിന് സി.ഒ. ഒ രജിത് രാജൻ, ഡോക്ടർ റെമി ജോർജ്, ഡോക്ടർ അശ്വതി എന്നിവർ ആശംസകൾ നേർന്നു. ഡോക്ടർമാർ, നേഴ്‌സസ് ഉൾപ്പടെയുള്ള മെഡിട്രീന സ്റ്റാഫുകൾ മധുര വിതരണം നടത്തിയാണ് രാജ്യത്തിൻ്റെ എഴുപത്തി ഒൻപതാമത് സ്വാതന്ത്ര്യദിനം ആഘോഷിച്ചത്. പ്രശസ്തനായ ഹൃദ്രോഗ വിദഗ്ദ്ധൻ ഡോ പ്രതാപ് കുമാർ നയിക്കുന്ന മെഡിട്രീന ഗ്രൂപ്പിൻ്റെ സി ഇ ഓ ഡോ മഞ്ജു പ്രതാപാണ്.