ആദ്യവോട്ട് സ്പെഷ്യലാണ്: ലോക് സഭ തെരെഞ്ഞെടുപ്പിൽ കന്നിവോട്ട് രേഖപ്പെടുത്തി മീനാക്ഷി

ഇന്ത്യ എന്ന വലിയ ജനാധിപത്യ രാജ്യത്തിൻറെ ഭാ​ഗമാകാൻ സാധിച്ചതിൽ അഭിമാനം''- മീനാക്ഷി കൂട്ടിച്ചേർത്തു

author-image
Rajesh T L
New Update
meenakshi anoop

മീനാക്ഷി അനൂപ്

Listen to this article
0.75x1x1.5x
00:00/ 00:00

കന്നി വോട്ട് രേഖപ്പെടുത്തിയതിൻറെ സന്തോഷം പങ്കുവച്ച് നടി മീനാക്ഷി അനൂപ്. തിരഞ്ഞെടുപ്പിൽ 
ഭാ​ഗമാവാൻ സാധിച്ചതിൽ അഭിമാനം തോന്നുന്നുവെന്ന് മീനാക്ഷി പറഞ്ഞു.

''ആദ്യ വോട്ടിങ് നല്ല അനുഭവമായിരുന്നു. എറ്റവും അഭിമാനകരമായ കാര്യം എന്താണെന്ന് വച്ചാൽ എനിക്ക് ഈ ഒക്ടോബറിൽ 18 വയസ്സു തികഞ്ഞതേയുള്ളൂ. അപ്പോഴേക്കും ആദ്യ ലോകസഭാ തിരഞ്ഞെടുപ്പിൻറെ 
ഭാ​ഗമാകാൻ സാധിച്ചു. അത് എല്ലാവർക്കും ലഭിക്കുന്ന അവസരമല്ലല്ലോ. ഇന്ത്യ എന്ന വലിയ ജനാധിപത്യ രാജ്യത്തിൻറെ ഭാ​ഗമാകാൻ സാധിച്ചതിൽ അഭിമാനം''- മീനാക്ഷി കൂട്ടിച്ചേർത്തു. പട്ട്യാലിമറ്റം എൽ പി സ്കൂളിലാണ് മീനാക്ഷി വോട്ട് രേഖപ്പെടുത്തിയത്.

കഴിഞ്ഞ ദിവസം മീനാക്ഷി വോട്ടിങ് സ്ലിപ്പിൻറെ ചിത്രത്തോടൊപ്പം ഒരു കുറിപ്പ് പങ്കുവച്ചിരുന്നു. ഇവിടെ ആര് ഭരിക്കണം എന്ന്, ഇനി ഞാൻ കൂടി തീരുമാനിക്കും എന്നായിരുന്നു മീനാക്ഷി കുറിച്ചത്. വോട്ട് ചെയ്യാനുള്ള സ്ലിപ്പിൻറെ ചിത്രം പങ്കുവച്ചായിരുന്നു താരത്തിൻറെ പ്രതികരണം. സ്ലിപ്പിൽ മീനാക്ഷിയുടെ യഥാർഥ പേരായ അനുനയ അനൂപ് എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

loksabha elections meenakshi anoop