ജയ് ഭാരത് കോളേജില്‍ മെഗാ തൊഴില്‍മേള

പെരുമ്പാവൂര്‍ ജയ് ഭാരത് കോളേജില്‍ മെഗാ തൊഴില്‍മേള സംഘടിപ്പിച്ചു.ജയ് ഭാരത് കോളേജിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച തൊഴില്‍മേള എല്‍ദോസ് കുന്നപ്പിള്ളി എല്‍.എല്‍.എ ഉദ്ഘാടനം ചെയ്തു.

author-image
Shyam
Updated On
New Update
WhatsApp Image 2026-02-19 at 4.46.17 PM

കൊച്ചി : പെരുമ്പാവൂര്‍ ജയ് ഭാരത് കോളേജില്‍ മെഗാ തൊഴില്‍മേള സംഘടിപ്പിച്ചു.ജയ് ഭാരത് കോളേജിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച തൊഴില്‍മേള എൽദോസ് കുന്നപ്പിള്ളി എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ജയ് ഭാരത് ഗ്രൂപ്പ് ഓഫ് ചെയര്‍മാന്‍ എ.എം  ഖരീം അധ്യക്ഷത വഹിച്ചു.ഇന്‍വെന്ററും മോട്ടിവേറ്ററുമായ ഡോ.പ്രദീപ് വെട്ടിയാട്ട്,  കമ്മ്യൂണിക്കേഷന്‍ ട്രെയിനര്‍ ദീപു ജോയ് ,എം.ബി.എ ഡയറക്ടര്‍ ഡോ. പ്രദീപ്കുമാര്‍,  അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ പി. ഡി സുഗതന്‍,ഇലക്ട്രിക്കല്‍ മേധാവി ഡയന ഷാജി എന്നിവര്‍ സംസാരിച്ചു.എറണാകുളം ജില്ലയിലെ വിവിധ കോളേജുകളില്‍ നിന്നുമുള്ള എഞ്ചിനീയറിങ്,  ഡിഗ്രി, പി. ജി, ഡിപ്ലോമ,  ഐ.ടി.ഐ, എം.ബി.എ, എം എസ് ഡബ്ലിയു എന്നീ യോഗ്യതകള്‍ ഉള്ള  തൊള്ളായിരത്തി എണ്‍പത് പേര്‍ മേളയില്‍ പങ്കെടുത്തു. മള്‍ട്ടി നാഷണല്‍ കമ്പനികള്‍ ഉള്‍പ്പെടെ അറുപത്തിരണ്ടിലധികം സ്ഥാപനങ്ങള്‍ മേളയുടെ  ഭാഗമായി. 

Perumbavoor jai bharath college