/kalakaumudi/media/media_files/2025/03/14/RRYwG1uFtQTXVoFxRNww.jpeg)
കൊച്ചി:- വെണ്ണല സർവ്വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ സംസ്ഥാന സഹകരണ വകുപ്പിൻ്റെ ഗുരുതര രോഗബാധിതരായ അംഗങ്ങൾക്കുള്ള ധനസഹായമായ അംഗസമാശ്വാസ നിധി ധനസഹായം വിതരണം ചെയ്തു.ബാങ്ക് അംഗങ്ങളിൽ ഗുരുതര രോഗ ബാധിതർക്കും വാഹന അപകടത്തെ തുടർന്ന് ശയ്യാവലംബരായ അംഗങ്ങളെ സഹായിക്കുന്നതിനുള്ള പദ്ധതിയാണിത്.ബാങ്കിലെ 17 അംഗങ്ങൾക്കായി 4,15,000/- രൂപയുടെ ധനസഹായ വിതരണമാണ് നടന്നത്. വിതരണോദ്ഘാടനം പ്രശസ്ത ഹൃദ്രോഗ ചികിത്സാ വിദഗ്ധൻ ഡോ.ജോ ജോസഫ് നിർവഹിച്ചു.ബാങ്ക് പ്രസിഡൻ്റ് അഡ്വ.എ.എൻ.സന്തോഷ് അദ്ധ്യക്ഷത വഹിച്ചു. വി.കെ.പ്രകാശൻ, എസ്.മോഹൻദാസ്, സെക്രട്ടറി ടി.എസ്.ഹരി,വീനീത സക്സേന തുടങ്ങിയവർ സംസാരിച്ചു.