കൊച്ചിയില്‍ 2 വിദ്യാര്‍ഥികള്‍ക്ക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു

എറണാകുളം കളമശേരിയിലുള്ള സ്വകാര്യ സ്‌കൂളിലെ 1, 2 ക്ലാസുകളിലെ അഞ്ചു വിദ്യാര്‍ഥികളെയാണ് രണ്ടു സ്വകാര്യ ആശുപത്രികളിലായി രോഗലക്ഷണത്തെ തുടര്‍ന്ന് പ്രവേശിപ്പിച്ചത്.

author-image
Biju
New Update
HG

കൊച്ചി : കളമശേരിയിലെ സ്‌കൂളിലെ 2 വിദ്യാര്‍ഥികള്‍ക്ക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. 3 പേരുടെ പരിശോധനാ ഫലം ഇന്നു പുറത്തുവരും.  

എറണാകുളം കളമശേരിയിലുള്ള സ്വകാര്യ സ്‌കൂളിലെ 1, 2 ക്ലാസുകളിലെ അഞ്ചു വിദ്യാര്‍ഥികളെയാണ് രണ്ടു സ്വകാര്യ ആശുപത്രികളിലായി രോഗലക്ഷണത്തെ തുടര്‍ന്ന് പ്രവേശിപ്പിച്ചത്.  കടുത്ത തലവേദനയും പനിയും അനുഭവപ്പെട്ടതോടെയാണ് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ശനിയാഴ്ച മുതലാണ് വിദ്യാര്‍ഥികള്‍ക്കു രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയത്. ആരുടെയും നില ഗുരുതരമല്ലെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും എറണാകുളം ഡിഎംഒ വ്യക്തമാക്കി. 

ആരോഗ്യവകുപ്പ് നിര്‍ദേശിച്ചതിനെ തുടര്‍ന്ന് സ്‌കൂളില്‍ അടുത്ത ദിവസം നടക്കേണ്ട പ്രൈമറിതല പരീക്ഷകള്‍ മാറ്റിവച്ചിട്ടുണ്ട്. രോഗലക്ഷണങ്ങള്‍ കാണിക്കുന്ന കുട്ടികള്‍ മറ്റുള്ളവര്‍ക്കൊപ്പം ഇടപഴകാതിരിക്കാന്‍ ശ്രദ്ധിക്കണമെന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നു. ഭക്ഷണത്തിലൂടെയും വായുവിലൂടെയുമാണു രോഗം പകരുന്നത് എന്നതിനാല്‍ ഇതിനുള്ള സാഹചര്യങ്ങള്‍ ഒഴിവാക്കാന്‍ ശ്രമിക്കുകയും മാസ്‌ക് ധരിക്കുകയും വേണം.

 

Brain Health Health