/kalakaumudi/media/media_files/2025/01/22/vsiFYXttd6DXzm9XhATi.jpg)
Rahul
തിരുവനന്തപുരം: കഷായത്തില്‍ വിഷം കലര്‍ത്തി ഷാരോണ്‍ രാജിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയായ ഗ്രീഷ്മയ്ക്ക് വധശിക്ഷ വിധിച്ച ജഡ്ജി എ.എം. ബഷീറിന്റെ കട്ടൗട്ടില്‍ പാലഭിഷേകം നടത്താന്‍ പോയ ഓള്‍ കേരള മെന്‍സ് അസോസിയേഷന് ആഹ്ലാദപ്രകടനം നടത്താനായില്ല.
അഭിഷേകം നടത്താനായി എത്തിച്ച പാലും ജഡ്ജി എ.എം.ബഷീറിന്റെ കട്ടൗട്ടും പൊലീസ് എടുത്തു കൊണ്ടുപോയി. പൊലീസ് നടപടി പുരുഷവിരോധമാണെന്നും ഈ കേസിലെങ്കിലും ഷാരോണ്‍ ഇരയും ഗ്രീഷ്മ വേട്ടക്കാരിയുമാണെന്ന് സമ്മതിക്കാമോയെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു.
ഷാരോണിനെ സ്മരിക്കാനായി ഇവിടെ കൂടിയപ്പോള്‍ അത് തടഞ്ഞുവെന്ന് രാഹുല്‍ ഈശ്വര്‍ പറഞ്ഞു. ഇതാണ് ഇവിടുത്തെ പുരുഷന്മാരുടെ അവസ്ഥ. കട്ട് ഔട്ട് എടുത്തോണ്ട് പോകാന്‍ കാണിച്ച ആര്‍ജവം വ്യാജ പരാതികള്‍ക്കെതിരെ ഒരു എഫ്‌ഐആര്‍ എടുക്കാനെങ്കിലും തീരുമാനിക്കണമെന്നും അദ്ദേഹം പറഞ്ഞു.
സെക്രട്ടേറിയറ്റിനു മുന്നില്‍ പടക്കം പൊട്ടിച്ചും പാലഭിഷേകം നടത്തിയും ആഘോഷമാക്കാനാണ് ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ തീരുമാനിച്ചിരുന്നത്.