മെൻസ്ട്രുവൽ കപ്പ് വിതരണം ചെയ്തു.

ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ കേരളയും,റൊട്ടറി കൊച്ചിൻ ടെക്‌നോപോളിസും ഐ.ഡി.എ സ്മാർട്ട്സിറ്റി ബ്രാഞ്ചിന്റെ നേതൃത്വത്തിൽ മെൻസ്ട്രുവൽ കപ്പ് വിതരണം ചെയ്തു.

author-image
Shyam Kopparambil
New Update
11

മെൻസ്ട്രുവൽ കപ്പ് വിതരണം അമൃത സ്കൂൾ ഓഫ് ഡെന്റിസ്റ്ററി പ്രിൻസിപ്പൽ ഡോ.ബാലഗോപാൽ വർമ ഉദ്ഘാടനം ചെയ്യുന്നു. ഡോ.ടെറി തോമസ് ഇടത്തോട്ടി ,ഡോ. രാകേഷ് ആർ രാജൻ, ജെറി തോമസ് തുടങ്ങിയവർ സമീപം

Listen to this article
0.75x 1x 1.5x
00:00 / 00:00

 

കൊച്ചി : ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ കേരളയും,റൊട്ടറി കൊച്ചിൻ ടെക്‌നോപോളിസും ഐ.ഡി.എ സ്മാർട്ട്സിറ്റി ബ്രാഞ്ചിന്റെ നേതൃത്വത്തിൽ മെൻസ്ട്രുവൽ കപ്പ് വിതരണം ചെയ്തു.അമൃത സ്കൂൾ ഓഫ് ഡെന്റിസ്റ്ററിയിൽ നടന്ന പരുപാടി  അമൃത സ്കൂൾ ഓഫ് ഡെന്റിസ്റ്ററി പ്രിൻസിപ്പൽ ഡോ.ബാലഗോപാൽ വർമ ഉദ്ഘാടനം ചെയ്തു. 

ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ്  ഡോ.ടെറി തോമസ് ഇടത്തോട്ടി അദ്ധ്യക്ഷത വഹിച്ചു. റോട്ടറി  മെട്രോപോളിസ് പ്രസിഡന്റ്‌ ജെറി തോമസ് മുഖ്യ പ്രഭാഷണം നടത്തി.ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി മൂവ്മെന്റ് ഡെന്റൽ കൗൺസിൽ  സെക്രട്ടറി ഡോ.ഷെറിൻ തോമസ്, ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ  സ്മാർട്ട് സിറ്റി പ്രസിഡന്റ്‌ ഡോ. രാകേഷ് ആർ രാജൻ, സെക്രട്ടറി ഡോ. ദീപക് തോമസ്, ഡോ.രഞ്ജിത, ഡോ സ്നേഹ  ഡോ ശാന്തി, എന്നിവർ ചടങ്ങിൽ പങ്കെടുത്തു 

woman ernakulam kakkanad helth minister