/kalakaumudi/media/media_files/BhTHxgKd0hF42HpdNgqB.jpeg)
മേഴ്സി രവി അനുസ്മരണം പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ഉദ്ഘാടനം ചെയ്യുന്നു
കൊച്ചി: പൊതുപ്രവർത്തന രംഗത്തെ പുരുഷ മേധാവിത്വത്തിനെതിരെ നിലകൊണ്ട വനിതാ നേതാവായിരുന്നു മേഴ്സി രവിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ഡിസിസി ഓഫീസിൽ സംഘടിപ്പിക്കപ്പെട്ട മേഴ്സി രവി അനുസ്മരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏതൊരു വിഷയവും കൃത്യമായി പഠിച്ച് ക്രിയാത്മകമായി അവതരിപ്പിക്കുന്ന ഒരാളായിരുന്നു മേഴ്സി രവി. ഏതൊരു തലമുറയ്ക്കും മാതൃക ആക്കാവുന്ന പൊതുപ്രവർത്തന ജീവിതമാണ് അവരുടേത്. കർക്കശമായ നിലപാടുകളും ധീരമായ ചുവടുകളും കേരള രാഷ്ട്രീയത്തിൽ അവരെ ശ്രദ്ധേയയാക്കി. സുധീരമായ ഓർമകൾക്ക് മുൻപിൽ അനുസ്മരിക്കുന്നതായും സതീശൻ പറഞ്ഞു. കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ഉണ്ടായ അപചയത്തെ പറ്റി മുതിർന്ന മാധ്യമപ്രവർത്തകനായ എം പി സുരേന്ദ്രൻ സംസാരിക്കുകയുണ്ടായി.
ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് അധ്യക്ഷത വഹിച്ചു. എംപിമാരായ ഹൈബി ഈഡൻ, ആന്റോ ആൻറണി, എംഎൽഎമാരായ ടി ജെ വിനോദ്, അൻവർ സാദത്ത്, കെപിസിസി വൈസ് പ്രസിഡന്റ് വി ജെ പൗലോസ്, ജനറൽ സെക്രട്ടറിമാരായ ബി എ അബ്ദുൽ മുത്തലിബ്, എസ് അശോകൻ, ദീപ്തി മേരി വർഗീസ് നേതാക്കളായ ജോസഫ് വാഴക്കൻ, അജയ് തറയിൽ,ഡൊമിനിക് പ്രസന്റേഷൻ, ജയ്സൺ ജോസഫ്, പി ജെ ജോയ്, കെ പി ഹരിദാസ്, കെ പി മുഹമ്മദ് കുട്ടി, ടോണി ചമ്മിണി, എം ആർ അഭിലാഷ്, ഐ കെ രാജു, കെ എം സലീം, തമ്പി സുബ്രഹ്മണ്യം, ചാൾസ് ഡയസ്, ഇഖ്ബാൽ വലിയവീട്ടിൽ തുടങ്ങിയവർ സംസാരിച്ചു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
