പൂത്തോട്ട ശ്രീനാരായണ ലോ കോളേജിൽ  മെറിറ്റ് ഡേ 2025  ആഘോഷിച്ചു

ത്തോട്ട ശ്രീനാരായണ ലോ കോളേജിലെ 2024  - 25 അക്കാദമിക് വർഷത്തെ മെറിറ്റ് ഡേ ആഘോഷിച്ചു. കോളേജ് ഓഡിറ്റോറിയത്തിൽ  നടന്ന പരിപാടി  മുൻ ജില്ലാ ജഡ്ജിയും ലോ സെക്രട്ടറിയുമായിരുന്ന ബി.ജി ഹരീന്ദ്രനാഥ് ഉദ്ഘാടനം നിർവഹിച്ചു. മാനേജർ എ.ഡി ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു.

author-image
Shyam Kopparambil
Updated On
New Update
sn low

 

കൊച്ചി: പൂത്തോട്ട ശ്രീനാരായണ ലോ കോളേജിലെ 2024  - 25 അക്കാദമിക് വർഷത്തെ മെറിറ്റ് ഡേ ആഘോഷിച്ചു. കോളേജ് ഓഡിറ്റോറിയത്തിൽ  നടന്ന പരിപാടി  മുൻ ജില്ലാ ജഡ്ജിയും ലോ സെക്രട്ടറിയുമായിരുന്ന ബി.ജി ഹരീന്ദ്രനാഥ് ഉദ്ഘാടനം നിർവഹിച്ചു. മാനേജർ എ.ഡി ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ.കെ.ആർ രഘുനാഥൻ മുഖ്യപ്രഭാഷണം നടത്തി.പൂത്തോട്ട എസ്.എൻ.ഡി.പി ശാഖാ യോഗം സെക്രട്ടറി കെ.കെ അരുണ്‍കാന്ത്‌,അക്കാദമി കോർഡിനേറ്റർ സുരേഷ് എം വേലായുധൻ,എസ്.എൻ ലോ കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ. സിന്ധു സോമൻ,അസിസ്റ്റന്റ് പ്രൊഫസർ അശ്വനി ഉജ്ജ്വൽ, കോളേജ് അലൂമിനി അസോസിയേഷൻ പ്രസിഡന്റ് അഡ്വ:ഡയാസ്റ്റസ്‌ കോമത്ത്, സെക്രട്ടറി അഡ്വ: സുൽഫീക്കർ എന്നിവർ പ്രസംഗിച്ചു.  

 

kochi sndp