/kalakaumudi/media/media_files/AGUcEcrEQMrskwYgTtK9.jpg)
കൊച്ചി: രാജ്യത്തിന്റെ അഭിമാനമായ കൊച്ചി മെട്രോയ്‌ക്ക് പ്രവർത്തന ലാഭമുണ്ടാക്കുന്ന സ്ഥാപനമായും മാറാൻ കഴിഞ്ഞത് അഭിമാനകരമാണെന്ന് വ്യവസായ മന്ത്രി പി. രാജീവ് പറഞ്ഞു. കൊച്ചി മെട്രോ ഇലക്ട്രിക് ബസ് സർവ്വീസ് കളമശേരി ബസ് സ്റ്റാൻഡിൽ ഫ്‌ളാഗ് ഓഫ് ചെയ്യുകയായിരുന്നു അദ്ദേഹം.
കൊച്ചി മെട്രോ ഉൾപ്രദേശങ്ങളിലുള്ളവർക്ക് കൂടി പ്രയോജനപ്പെടാൻ ഇലക്ട്രിക് ബസ് സർവ്വീസ് സഹായിക്കുമെന്ന് ഹൈബി ഈഡൻ എം പി പറഞ്ഞു. എം.എൽ.എമാരായ കെ.എൻ. ഉണ്ണികൃഷ്ണൻ, അൻവർ സാദത്ത്, കളമശേരി മുനിസിപ്പൽ ചെയർപേഴ്‌സൺ സീമ കണ്ണൻ, കൗൺസിലർ ജമാൽ മണക്കാടൻ, കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ ലോക്‌നാഥ് ബഹ്‌റ, അഡിഷണൽ ജനറൽ മാനേജർ (അർബൻ ട്രാൻസ്‌പോർട്ട്) ഗോകുൽ. ടി.ജി, രാഷ്ട്രീയ സാമൂഹ്യ രംഗത്തെ പ്രമുഖർ തുടങ്ങിയവർ സംസാരിച്ചു. ഫ്‌ളാഗ് ഓഫിനു ശേഷം മന്ത്രിയും എം.പിയും എംഎൽ.എമാരും ജനപ്രതിനിധികളും ഇലക്ട്രിക് ബസിൽ കളമശേരി മെട്രോ സ്റ്റേഷൻ വരെ യാത്ര ചെയ്തു.
ഇന്ന് മുതൽ സർവീസ്
ഇന്ന് രാവിലെ മുതൽ ആലുവ എയർപോർട്ട് റൂട്ടിലും കളമശേരി റൂട്ടിലും സർവ്വീസ് ലഭ്യമാകും. തുടർന്ന് ഘട്ടം ഘട്ടമായി മറ്റ് റൂട്ടുകളിലും സർവ്വീസ് ആരംഭിക്കും.
റൂട്ടുകൾ
- ആലുവ-എയർപോർട്ട്
- കളമശേരി-മെഡിക്കൽ കോളേജ്
- ഹൈക്കോർട്ട്- എംജി റോഡ് സർക്കുലർ
- കടവന്ത്ര- കെ.പി വള്ളോൻ റോഡ് സർക്കുലർ
- കാക്കനാട് വാട്ടർമെട്രോ-ഇൻഫോപാർക്ക്
- കിൻഫ്രപാർക്ക്
- കളക്ടറേറ്റ്
നിരക്കുകൾ
- ആലുവ - എയർപോർട്ട് -80 രൂപ
- മറ്റ് റൂട്ടുകളിൽ അഞ്ച് കിലോമീറ്ററിന് 20 രൂപ
കൊച്ചി മെട്രോ, വാട്ടർ മെട്രോ സ്റ്റേഷനുകളിലേക്കുള്ള ഫസ്റ്റ് മൈൽ-ലാസ്റ്റ് മൈൽ കണക്ടിവിറ്റി വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് 15 ഇലക്ട്രിക് ബസുകൾ വാങ്ങി കൊച്ചി മെട്രോ സർവ്വീസ് നടത്തുന്നത്.