മെട്രോപ്പൊലിറ്റൻ ആസൂത്രണ സമിതി : ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പ്രതിനിധി തിരഞ്ഞെടുപ്പ് പൂർത്തിയായി

ഉൾപ്പെടുന്ന 29 പഞ്ചായത്ത് പ്രസിഡന്റുമാർ വോട്ട് ചെയ്തു. ജില്ലാ കളക്ടർ എൻ എസ് കെ ഉമേഷ്  വരണാധികാരിയായി.  ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് മനോജ് മൂത്തേടൻ പങ്കെടുത്തു.

author-image
Shyam Kopparambil
New Update
asd

തൃക്കാക്കര: മെട്രോപ്പൊലിറ്റൻ ആസൂത്രണ സമിതി തിരഞ്ഞെടുപ്പിന് തുടക്കമായി.  ആലങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി .എം മനാഫ്, ഉദയംപേരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  സജിത മുരളി, കടമക്കുടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  എൻ. ജി മേരി വിൻസെൻ്റ്, ചൂർണിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  രാജി സന്തോഷ് എന്നിവരെ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്  പ്രതിനിധികളായി തിരഞ്ഞെടുത്തു. മെട്രോപ്പൊലിറ്റൻ ഏരിയയിൽ ഉൾപ്പെടുന്ന പഞ്ചായത്ത് പ്രസിഡന്റുമാരിൽ നിന്നുള്ള പ്രതിനിധികളെയാണ്  ആദ്യദിനം തിരഞ്ഞെടുത്തത്.
ജനറൽ വിഭാഗം, എസ് സി വിഭാഗം, സ്ത്രീസംവരണ വിഭാഗം തുടങ്ങി മൂന്നു വിഭാഗങ്ങളിലാണ് തെരഞ്ഞെടുപ്പ് നടന്നത്. ജനറൽ വിഭാഗത്തിൽ 15 വോട്ടുകളുമായാണ് പി എം മനാഫ് തിരഞ്ഞെടുക്കപ്പെട്ടത്. എസ് സി സംവരണ വിഭാഗത്തിൽ സജിതാ മുരളി 15 വോട്ടുകൾ നേടി. സ്ത്രീ സംവരണ വിഭാഗത്തിൽ മിനി രാജു, മേരി വിൻസന്റ് , രാജി സന്തോഷ് എന്നിവർ നോമിനേഷൻ നൽകിയിരുന്നെങ്കിലും അവസാനം നിമിഷം മിനി രാജു സ്ഥാനാർത്ഥിത്വം പിൻവലിച്ചു. ഇതോടെ മേരി വിൻസെന്റ്, രാജി സന്തോഷ് എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു.
ജില്ലാ കളക്ടറേറ്റ് പ്ലാനിങ് ഹാളിൽ നടന്ന തിരഞ്ഞെടുപ്പിൽ മെട്രോപ്പൊലിറ്റൻ ഏരിയയിൽ ഉൾപ്പെടുന്ന 29 പഞ്ചായത്ത് പ്രസിഡന്റുമാർ വോട്ട് ചെയ്തു. ജില്ലാ കളക്ടർ എൻ എസ് കെ ഉമേഷ്  വരണാധികാരിയായി.  ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് മനോജ് മൂത്തേടൻ പങ്കെടുത്തു.
മുൻസിപ്പൽ കൗൺസിലർമാരുടെ  പ്രതിനിധികൾക്കായുള്ള തിരഞ്ഞെടുപ്പ് ഇന്നും കോർപ്പറേഷൻ കൗൺസിലർമാരുടെ പ്രതിനിധികൾക്കായുള്ള  തിരഞ്ഞെടുപ്പ് നാളെയും   നടക്കും.

 

kochi