മെട്രോപ്പൊലിറ്റൻ ആസൂത്രണ സമിതി : മുൻസിപ്പൽ തലത്തിൽ യു.ഡി.എഫിന് മുൻതുക്കം

മെട്രോപ്പൊലിറ്റൻ ആസൂത്രണ സമിതി തിരഞ്ഞെടുപ്പിപ്പിൽ മുൻസിപ്പൽ തലത്തിൽ യു.ഡി.എഫിന് മുൻതുക്കം.രണ്ട് അംഗങ്ങൾക്കായുള്ള തെരഞ്ഞെടുപ്പിൽ രണ്ടും യു.ഡി.എഫ് സ്വന്തമാക്കി.

author-image
Shyam Kopparambil
New Update
WhatsApp Image 2025-06-18 at 6.02.38 PM

 തൃക്കാക്കര: മെട്രോപ്പൊലിറ്റൻ ആസൂത്രണ സമിതി തിരഞ്ഞെടുപ്പിപ്പിൽ മുൻസിപ്പൽ തലത്തിൽ യു.ഡി.എഫിന് മുൻതുക്കം.രണ്ട് അംഗങ്ങൾക്കായുള്ള തെരഞ്ഞെടുപ്പിൽ രണ്ടും യു.ഡി.എഫ് സ്വന്തമാക്കി. തൃക്കാക്കര മുൻസിപ്പാലിറ്റി കൗൺസിലർ റാഷിദ് ഉള്ളംപിള്ളി ,അങ്കമാലി മുൻസിപ്പൽ  ഡെപ്യൂട്ടി ചെയർപേഴ്സൺ സിനി മനോജ്‌ എന്നിവരാണ് പുതിയ പ്രതിനിധികളായി തെരഞ്ഞെടുത്തത്.ജനറൽ വിഭാഗം, സ്ത്രീസംവരണ വിഭാഗം തുടങ്ങി രണ്ട് വിഭാഗങ്ങളിലായാണ് തിരഞ്ഞെടുപ്പ് നടന്നത്.ജനറൽ വിഭാഗത്തിൽ 141 വോട്ടുകളുമായി റാഷിദ് ഉള്ളംപള്ളി.സ്ത്രീ സംവരണ വിഭാഗത്തിൽ 141 വോട്ടുകളോടെ  സിനി മനോജ്‌ എന്നിവർ വിജയിച്ചു.  കളക്ടറേറ്റ് പ്ലാനിങ് ഹാളിൽ നടന്ന തിരഞ്ഞെടുപ്പിൽ ജില്ലാ കളക്ടർ എൻ എസ് കെ ഉമേഷ്‌ വരണാധികാരിയായിരുന്നു.ഇന്നലെ നടന്ന ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പ്രതിനിധി തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന്  നാലിൽ മൂന്ന് അംഗങ്ങൾ വിജയിച്ചിരുന്നു.ഇന്ന് കൊച്ചി കോർപ്പറേഷൻ ഹാളിൽ കോർപ്പറേഷൻ കൗൺസിലർമാരുടെ പ്രതിനിധികൾക്കായുള്ള  തിരഞ്ഞെടുപ്പ് നടക്കും.

Metropolitan Planning Committee kochi Metropolitan Planning Committee