/kalakaumudi/media/media_files/2025/04/05/0CFdAluOQlvDJgBx3Jnf.jpg)
ഗായകന്‍ എം ജി ശ്രീകുമാറിന്റെ കൊച്ചിയിലെ വീട്ടില്‍ നിന്ന് കായലിലേക്ക് മാലിന്യം വലിച്ചെറിയുന്നതിന്റെ വീഡിയോ പകര്‍ത്തിയ നസീമിന് 2500 രൂപ പാരിതോഷികം ലഭിച്ചു. മുളവുകാട് പഞ്ചായത്തിന്റെ എസ് ബി ഐ അക്കൗണ്ടില്‍ നിന്നും വെള്ളിയാഴ്ച്ചയാണ് നസീമിന് തുക ലഭിച്ചത്.
തിരുവനന്തപുരം സ്വദേശിയായ നസീം മാസങ്ങള്‍ക്കു മുമ്പ് നടത്തിയ കായല്‍ യാത്രയ്ക്കിടയിലാണ് മാലിന്യം വലിച്ചെറിയുന്ന ദൃശ്യങ്ങള്‍ പകര്‍ത്തി മന്ത്രി എം ബി രാജേഷിനെ ഇന്‍സ്റ്റഗ്രാമില്‍ ടാഗ് ചെയ്തത്.ദൃശ്യങ്ങള്‍ അടിസ്ഥാനമാക്കി നോട്ടീസ് അയച്ചതു പ്രകാരമാണ് ഗായകന്‍ എം ജി ശ്രീകുമാറില്‍ നിന്ന് പിഴ ഈടാക്കിയത്.
ഈടാക്കുന്ന പണത്തുകയുടെ 25 ശതമാനം അല്ലെങ്കില്‍ പരമാവധി 2500 രൂപയാണ് അലക്ഷ്യമായി മാലിന്യം കൈകാര്യം ചെയ്യുന്നതു ശ്രദ്ധയില്‍ പെട്ടത് അറിയിച്ചാല്‍ ലഭിക്കുന്ന തുക.