/kalakaumudi/media/media_files/2024/10/29/XuFb3yNZG9knBBn3JE5R.jpeg)
നടി മിയ ജോർജിനെതിരെ കറി പൗഡർ കമ്പനി ഉടമ നൽകിയ പരാതി സമർപ്പിച്ചുവെന്ന വ്യാജ വാർത്തയ്ക്കെതിരെ പ്രതികരിച്ച് നടി. തനിക്ക് ഇത്തരമൊരു നടപടിയെ കുറിച്ച രേഖാമൂലം അറിയിപ്പ് ലഭിച്ചിട്ടില്ലെന്ന് നടി ഇൻസ്റ്റ​ഗ്രാമിൽ കുറിച്ചു.
സാമൂഹിക മാധ്യമങ്ങളിലെ പോസ്റ്റുകൾ വഴിയാണ് ഇക്കാര്യം അറിയുന്നത്. ഒരു ബ്രാൻഡ് ഉടമ എന്തിനാണ് അതിനെ പ്രമോട്ട് ചെയ്യുന്ന ബ്രാൻഡ് അംബാസഡർക്കെതിരെ പരാതി നൽകുന്നതെന്ന് മനസ്സിലാകുന്നില്ലെന്നും മിയാ ജോർജ് ചോദിച്ചു.
കറി പൗഡറിന്റെ പരസ്യത്തില്‍ തെറ്റായ അവകാശ വാദങ്ങള്‍ ഉന്നയിച്ചതിന് കമ്പനി ഉടമ മിയയ്‌ക്കെതിരെ രണ്ട് കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടു എന്നായിരുന്നു പ്രചാരണം.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
