പ്രസംഗത്തിനിടെ മൈക്ക് മറിഞ്ഞു വീണു; പുഞ്ചിരിച്ചു കൊണ്ട് മടങ്ങി മുഖ്യമന്ത്രി

കോട്ടയം ലോക്സഭ മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥി തോമസ് ചാഴികാടന്‍റെ പ്രചാരണ പരിപാടിക്കിടെ മുഖ്യമന്ത്രി പ്രസംഗിക്കാന്‍ തുടങ്ങിയപ്പോഴാണ് മൈക്ക് മറിഞ്ഞുവീണത്

author-image
Rajesh T L
Updated On
New Update
chief

മുഖ്യമന്ത്രി പിണറായി വിജയൻ

Listen to this article
0.75x1x1.5x
00:00/ 00:00

 കോട്ടയം: തലയോലപ്പറമ്പില്‍ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുത്ത എല്‍ഡിഎഫിന്‍റെ പ്രചാരണ പരിപാടിക്കിടെ മൈക്ക് താഴെ വീണു. കോട്ടയം ലോക്സഭ മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥി തോമസ് ചാഴികാടന്‍റെ പ്രചാരണ പരിപാടിക്കിടെ മുഖ്യമന്ത്രി പ്രസംഗിക്കാന്‍ തുടങ്ങിയപ്പോഴാണ് മൈക്ക് മറിഞ്ഞുവീണത്.

‘‘നമ്മുടെ പാർലമെന്റ് തിരഞ്ഞെടുപ്പിന്റെ പ്രാധാന്യം എല്ലാവർക്കും ബോധ്യമുള്ള കാര്യമാണ്. അതാണ് ഈ തിരഞ്ഞെടുപ്പിന്റെ ഏറ്റവും വലിയ പ്രത്യേകത,  അടുത്ത വാക്യം പറയുന്നതിനിടെ  മുഖ്യമന്ത്രി മൈക്ക് അഡ്ജസ്റ്റ് ചെയ്യാനായി അതിൽ പിടിച്ചു . പിമ്മളെ മൈക്ക് മറിഞ്ഞു വീണു. ഇതോടെ മുഖ്യമന്ത്രി ചിരിച്ചു കൊണ്ട് ഇരിപ്പിടത്തിലേക്ക് മടങ്ങി. പത്തുമിനിട്ടിലധികം പ്രസംഗം തടസ്സപ്പെട്ടു.

pinarayi vijayan kottayam thomas chazhikkadan