/kalakaumudi/media/media_files/2025/08/28/midas-2025-08-28-20-56-03.jpg)
കോട്ടയം: പ്രമുഖ വ്യവസായിയും , പ്ലാന്ററും മിഡാസ് ഗ്രൂപ്പ് സ്ഥാപനങ്ങളുടെ ഉടമയുമായ
കോട്ടയം പനംപുന്നയില്‍ ജോര്‍ജ് വര്‍ഗീസ് അന്തരിച്ചു. 85 വയസ്സായിരുന്നു.
മിഡാസ് മൈലേജ് എന്ന പേരില്‍ ഇന്ത്യയിലൊട്ടാകെയും വിദേശത്തും എയര്‍ ട്രേഡിങ്
മെറ്റീരിയല്‍ നിര്‍മ്മിച്ച് വിപണനം നടത്തുന്ന വ്യവസായങ്ങളുടെ സ്ഥാപകനാണ്.
മൃതദേഹം ശനിയാഴ്ച രാവിലെ 8 ന് കളത്തിപ്പടിയിലുള്ള കല്ലുകുന്ന് വസതിയില്‍ കൊണ്ടുവരും.വൈകിട്ട് നാല് മണിക്ക് കോട്ടയം ജെറുസലേംമാര്‍ത്തോമ പള്ളിയില്‍ സംസ്‌കാരം കോട്ടയം വാഴൂരില്‍ പനംപുന്ന എസ്റ്റേറ്റിന്റെയുംഉടമ.പ്രമുഖ പ്ലാന്ററായിരുന്ന പരേതനായ ബേക്കര്‍ ഫെന്‍ വര്‍ഗ്ഗീസ് ആണ് പിതാവ്.
പ്രമുഖ സാമൂഹിക പ്രവര്‍ത്തകയും പാചക ഗ്രന്ഥങ്ങളുടെ രചയിതാവുമായിരുന്ന
പരേതയായ മിസസ് ബി ഫ് വര്‍ഗീസാണ് മാതാവ്. പരേതയായ മറിയം വര്‍ഗീസാണ്
ഭാര്യ.മക്കള്‍ : സാറാ വര്‍ഗ്ഗീസ്, പരേതയായ അന്ന വര്‍ഗീസ്, വര്‍ക്കി വര്‍ഗ്ഗീസ്,
പൗലോസ് വര്‍ഗീസ്.മരുമക്കള്‍ : ഡോക്ടര്‍ മാത്യു ജോര്‍ജ്, തരുണ്‍ ചന്ദന , ദിവ്യ വര്‍ഗീസ് ,മാലിനി മാത്യു.