മുറിക്കുന്നതിനിടെ മരം ദേഹത്ത് വീണ് മധ്യവയസ്‌കന്‍ മരിച്ചു

പാലൂര്‍കാവ് സ്വദേശി ഊട്ടുകുളത്തില്‍ സാം ആണ് മരിച്ചത്. കൂട്ടിക്കല്‍ കാവാലിയില്‍ ഉച്ചയ്ക്ക് ഒന്നോടെ ആണ് അപകടം സംഭവിച്ചത്. മെഷീന്‍ വാള്‍ ഉപയോഗിച്ച് മരം മുറിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്.

author-image
Prana
New Update
sam death

കൂട്ടിക്കല്‍: മരം മുറിക്കുന്നതിനിടെ ദേഹത്തേക്കു വീണ് ഒരാള്‍ മരിച്ചു. പാലൂര്‍കാവ് സ്വദേശി ഊട്ടുകുളത്തില്‍ സാം ആണ് മരിച്ചത്. കൂട്ടിക്കല്‍ കാവാലിയില്‍ ഉച്ചയ്ക്ക് ഒന്നോടെ ആണ് അപകടം സംഭവിച്ചത്. മെഷീന്‍ വാള്‍ ഉപയോഗിച്ച് മരം മുറിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. മുറിച്ച് മറ്റിയ മരം മറ്റൊരു മരത്തില്‍ തങ്ങിനിന്നത് മാറ്റുന്നതിനിടെ മരം ഇയാളുടെ മേല്‍ വീഴുകയായിരുന്നു. ഇയാളുടെ തലയ്ക്കാണ് ഗുരുതരമായി പരിക്കേറ്റത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

accident tree cutting death