അഖിൽ മാരാർ നായകനാകുന്ന മിഡ്നൈറ്റ് ഇൻ മുള്ളൻകൊല്ലി സെപ്റ്റംബർ 12 ന് തിയേറ്ററിലേക്ക്.

ബിഗ് ബോസ് താരം അഖിൽ മാരാർ നായകനാകുന്ന മിഡ്നൈറ്റ് ഇൻ മുള്ളൻകൊല്ലി സെപ്റ്റംബർ 12 ന് തിയേറ്ററിലേക്ക്. സ്റ്റാർ ഗേറ്റിന്റെ ബാനറിൽ പ്രസിജ് കൃഷ്ണചിത്രം നിർമ്മിക്കുന്നു.എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ഉദയകുമാർ, സരിത സുരേഷ്, ഷൈൻ ദാസ് എന്നിവരാണ്.

author-image
Shyam Kopparambil
New Update
WhatsApp Image 2025-09-02 at 3.35.28 PM

കൊച്ചി: ബിഗ് ബോസ് താരം അഖിൽ മാരാർ നായകനാകുന്ന മിഡ്നൈറ്റ് ഇൻ മുള്ളൻകൊല്ലി സെപ്റ്റംബർ 12 ന് തിയേറ്ററിലേക്ക്. സ്റ്റാർ ഗേറ്റിന്റെ ബാനറിൽ പ്രസിജ് കൃഷ്ണചിത്രം നിർമ്മിക്കുന്നു.എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ഉദയകുമാർ, സരിത സുരേഷ്, ഷൈൻ ദാസ് എന്നിവരാണ്. ബാബു ജോൺ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിൽ ജനപ്രിയ പരമ്പരയായ ബിഗ് ബോസിലൂടെ പ്രേക്ഷകരുടെ ഹരമായി മാറിയ അഖിൽ മാരാറിനെ കൂടാതെ അഭിഷേക് ശ്രീകുമാർ. സറീനാ ജോൺസൺ എന്നിവരും ഈ സിനിമയിൽ അഭിനയിക്കുന്നു.മുള്ളൻകൊല്ലി എന്ന

അതിർത്തി മലയോര ഗ്രാമത്തിൽ അരങ്ങേറുന്ന ഒരു ത്രില്ലർ മൂവിയാണ് ഈ ചിത്രം.അഞ്ചു ചെറുപ്പക്കാർ ഒരു യാത്രയിൽ, അവർക്ക് നേരിടേണ്ടി വരുന്ന ഗുരുതരമായ ചില പ്രശ്നങ്ങളാണ് തികഞ്ഞ ഉദ്വേഗത്തോടെ ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. നവാസ് വള്ളിക്കുന്ന്, അതുൽ സുരേഷ്,കൃഷ്ണപ്രിയ, ലക്ഷ്മി ഹരികൃഷ്ണൻ,

ജാഫർ ഇടുക്കി,ജോയ് മാത്യു, കോട്ടയം നസീർ,കോട്ടയം രമേശ് ,ദിനേശ് ആലപ്പി,ശ്രീജിത്ത് കൈവേലി, പ്രസീജ് കുമാർ, ഉദയ കുമാർ,ആസാദ് കണ്ണാടിക്കൽ, ശിവദാസ് മട്ടന്നൂർ, സുധി കൃഷ്, നസീർ ഷൊർണുർ, അർസിൻ സെബിൻ ആസാദ്, അശോകൻ മണത്തല ശ്രീഷ്‌മ ഷൈൻ ദാസ്,വീണ (അമ്മു )സുമയ്യ സലാം,ശ്രീഷ സുബ്രമണ്യൻ,ബിന്ദു ബാല,പ്രിയ ബിജു ഐഷ ബിൻ എന്നിവരും ഈ ചിത്രത്തിലെ പ്രധാന താരങ്ങളാണ്.പി ആർ ഒ എം കെ ഷെജിൻ.

kochi malayalam movie