മിൽമ ജീവനക്കാർ സമരത്തിൽ, സ്ഥാനക്കയറ്റം നിഷേധിക്കുന്നുവെന്ന് ആരോപണം

തിരുവനന്തപുരം, കൊല്ലം പത്തനംതിട്ട ജില്ലകളിലെ പാൽവിതരണം തടസ്സപ്പെട്ടേക്കും.

author-image
Vishnupriya
Updated On
New Update
milma

മിൽമ പാൽ

Listen to this article
0.75x 1x 1.5x
00:00 / 00:00

തിരുവനന്തപുരം: മിൽമ തിരുവനന്തപുരം മേഖലാ യൂണിയന്‍ ജീവനക്കാര്‍ സമരത്തിൽ. അർഹമായ സ്ഥാനക്കയറ്റം നിഷേധിക്കുന്നുവെന്ന് ആരോപിച്ചാണ് ഐഎൻടിയുസി–സിഐടിയു സംഘടനകളിലെ ജീവനക്കാർ സമരം ചെയ്യുന്നത്. എന്നാൽ, അനധികൃത നിയമനം ചെറുക്കാൻ ശ്രമിച്ച നാൽപതു ജീവനക്കാർക്കെതിരെ പൊലീസ് കള്ളക്കേസ് എടുത്തതായും ആരോപണമുണ്ട്. ഇത് പിൻവലിക്കണമെന്ന ആവശ്യവും ജീവനക്കാർ മുന്നോട്ടുവച്ചു.

തിരുവനന്തപുരം, കൊല്ലം പത്തനംതിട്ട ജില്ലകളിലെ പാൽവിതരണം തടസ്സപ്പെട്ടേക്കും. ചൊവ്വ്ഴ്ച രാവിലെ ആരംഭിച്ച സമരം ഒത്തുതീർപ്പാക്കാൻ മിൽമ മാനേജ്മെന്റോ സർക്കാരോ ഇടപെട്ടിട്ടില്ലെന്ന് ജീവനക്കാർ അറിയിച്ചു. തിരുവനന്തപുരത്ത് അമ്പലത്തറ പ്ലാന്റിലും കൊല്ലം, പത്തനംതിട്ട പ്ലാന്റിലുമാണ് പ്രവർത്തനം തടസ്സപ്പെട്ടത്.

milma strike