മിൽമയുടെ ആദ്യ പ്രോട്ടീൻ സമ്പുഷ്ട ഉത്പന്നം ന്യൂട്രിലെവൽ പുറത്തിറക്കി

മിൽമയുടെ ആദ്യ പ്രോട്ടീൻ സമ്പുഷ്ട ഉത്പന്നമായ ന്യൂട്രിലെവൽ പുറത്തിറക്കി. മിൽമയുടെ പുതിയ ഉത്പന്നങ്ങളായ കഫേ മോക്ക, കോൾഡ് കോഫി എന്നീ മിൽക്ക്‌ഷേക്കുകളും ചടങ്ങിൽ പുറത്തിറക്കി.

author-image
Devina
New Update
milma

തിരുവനന്തപുരം: മിൽമയുടെ ആദ്യ പ്രോട്ടീൻ സമ്പുഷ്ട ഉത്പന്നമായ ന്യൂട്രിലെവൽ പുറത്തിറക്കി. മിൽമയുടെ പുതിയ ഉത്പന്നങ്ങളായ കഫേ മോക്ക, കോൾഡ് കോഫി എന്നീ മിൽക്ക്‌ഷേക്കുകളും ചടങ്ങിൽ പുറത്തിറക്കി.

2023 ഓടെ 10,000 കോടി രൂപയുടെ വിറ്റുവരവുള്ള പ്രസ്ഥാനമായി മാറാനാണ് മിൽമ ലക്ഷ്യമിടുന്നതെന്ന് മന്ത്രി പറഞ്ഞു.

പ്രായഭേദമെന്യേ എല്ലാവർക്കും ഉപയോഗിക്കാൻ കഴിയുന്ന പോഷകസമൃദ്ധവും ഗുണമേന്മയേറിയതുമായ ഉത്പന്നമാണ് ന്യൂട്രിലെവൽ ഭക്ഷണത്തിനുപകരമായി മീൽസ് റീപെ്‌ളയ്‌സർ എന്ന വിധത്തിൽ ഇത് ഉപയോഗിക്കാനാകും.

പാലിൽ അടങ്ങിയിരിക്കുന്ന ഘടകങ്ങൾക്ക്പുറമേ കൃത്യമായ തോതിൽ കൊഴുപ്പ്, പ്രോട്ടീൻ, ലാക്‌ട്രോസ്, ഫ്രക്‌ടോസ്, വൈറ്റമിനുകൾ എന്നിവയും അടങ്ങിയിട്ടുണ്ട്. സാധാരണ അന്തരീക്ഷ ഊഷ്മാവിൽ ഒരുവർഷം വരെ ഇത് കേടുകൂടാതെ സൂക്ഷിക്കാനാകും.

ന്യൂട്രിലെവൽ 200 മില്ലി പാക്കറ്റിലും കോൾഡ് കോഫിയും കഫേ മോക്കയും 180 മില്ലി ബോട്ടിലുകളിലും ലഭ്യമാണ്.

ന്യൂട്രിലെവൽ ഉത്പന്നം നിർമിക്കുന്നതിനാവശ്യമായ സാങ്കേതികസഹായങ്ങൾ ലഭ്യമാക്കിയ അമേരിക്കയിലെ ഓറോവില്ലിഹോസ്പിറ്റലിലെയും തിരുവനന്തപുരം കിംസ് ഹോസ്പിറ്റലിലെയും ചീഫ് എൻഡോക്രൈനോളജിസ്റ്റ് ഡോ.ഗോപിനാഥ് എസ് സുനിലിനെ ചടങ്ങിൽ അനുമോദിച്ചു.