ശമ്പള പരിഷ്കരണം നടപ്പാക്കും; സമരം പിൻവലിച്ച് മിൽമ

അടുത്ത മാസം 15നകം ശമ്പള പരിഷ്കരണം നടപ്പാക്കുമെന്ന് ചർച്ചയിൽ തൊഴിലാളികൾക്ക് ഉറപ്പു നൽകി. ഇതിനു പിന്നാലെയാണ് സമരം പിൻവലിച്ചത്.

author-image
anumol ps
Updated On
New Update
milma

പ്രതീകാത്മക ചിത്രം 

 

 

തിരുവനന്തപുരം: ശമ്പള പരിഷ്കരണം ആവശ്യപ്പെട്ട് മിൽമയിലെ തൊഴിലാളികൾ നടത്താനിരുന്ന സമരം പിൻവലിച്ചു. തിങ്കളാഴ്ച അർധരാത്രി മുതൽ നടത്താനിരുന്ന സമരമാണ് പിൻവലിച്ചത്. അഡീഷനൽ ലേബർ കമ്മിഷണറുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം. സംയുക്ത ട്രേഡ് യൂണിയനുകളായിരുന്നു സമരം പ്രഖ്യാപിച്ചത്.  അടുത്ത മാസം 15നകം ശമ്പള പരിഷ്കരണം നടപ്പാക്കുമെന്ന് ചർച്ചയിൽ തൊഴിലാളികൾക്ക് ഉറപ്പു നൽകി. ഇതിനു പിന്നാലെയാണ് സമരം പിൻവലിച്ചത്.

 

milma strike