Milma
മില്‍മയില്‍ ശബള പരിഷ്‌കരണം ഉടന്‍ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് മില്‍മ തൊഴിലാളികള്‍ സമരത്തിലേക്ക്. ജൂണ്‍ 24ന് രാത്രി 12മണി മുതല്‍ മില്‍മയുടെ എല്ലാ ട്രേഡ് യൂണിയനുകളും സംയുക്തമായി സമരത്തിലേക്ക് പോകുമെന്നാണ് ട്രേഡ് യൂണിയന്‍ നേതാക്കള്‍ അറിയിച്ചത്.നാളെ അഡീഷണല്‍ ലേബര്‍ കമ്മിഷന്‍ യൂണിയന്‍ ഭാരവാഹികളുടെ യോഗം വിളിച്ചിട്ടുണ്ട്. ഇതില്‍ ധാരണയായില്ലെങ്കില്‍ പണിമുടക്കുമായി മുന്നോട്ടുപോകും.ഐഎന്‍ടിയുസി നേതാവ് ചന്ദ്രശേഖരന്‍, എഐടിയുസി നേതാവ് അഡ്വ മോഹന്‍ദാസ്, സിഐടിയു നേതാവ് എബി സാബു എന്നിവരാണ് മില്‍മ തൊഴിലാളികള്‍ സമരത്തിലേക്ക് പോകുമെന്ന് അറിയിച്ചത്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
