വയനാട് മക്കിമലയിൽ കുഴിബോംബ് കണ്ടെത്തി

തണ്ടർബോൾട്ടിന്റെ പെട്രോളിങ്ങിനിടെയായിരുന്നു കുഴിബോംബ് കണ്ടെടുത്തത്. പിന്നീട് ഇത് നിർവീര്യമാക്കി.

author-image
Vishnupriya
Updated On
New Update
mine

കല്പറ്റ: വയനാട് തലപ്പുഴയിൽ നിന്നും കുഴിബോംബ് കണ്ടെത്തി. മാവോവാദി സാന്നിധ്യം സജീവമായ മേഖലയാണ് ഇത്. മക്കിമല മേഖലയിൽ ഫെൻസിങ്ങിനോട് ചേർന്നായിരുന്നു കുഴിബോംബ് സ്ഥാപിച്ചിരുന്നത്‌. തണ്ടർബോൾട്ടിന്റെ പെട്രോളിങ്ങിനിടെയായിരുന്നു കുഴിബോംബ് കണ്ടെടുത്തത്. പിന്നീട് ഇത് നിർവീര്യമാക്കി. പശ്ചിമ ഘട്ട കബനീദളത്തില്‍ പെട്ട മാവോവാദി സംഘത്തിന്റെ സാന്നിധ്യം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പ്രദേശമാണിത്‌.

wayanadu mine