രാജ്ഭവനിലെ പരിസ്ഥിതി ദിനാഘോഷം ബഹിഷ്‌കരിച്ച് മന്ത്രി

പിന്നീട് പരിപാടി സ്വന്തം നിലക്ക് നടത്താന്‍ തീരുമാനിക്കുകയായിരുന്നു രാജ് ഭവന്‍

author-image
Sneha SB
New Update
BHARATH MATHA

തിരുവനന്തപുരം: ഭാരത് മാതാവിന്റ ചിത്ര വിവാദമുയര്‍ന്നതിനെ തുടര്‍ന്ന് രാജ് ഭവനിലെ പരിപാടി ഉപേക്ഷിച്ചു മന്ത്രി. ചിത്രം മാറ്റണമെന്ന് കൃഷി വകുപ്പ് ആവശ്യപ്പെട്ടെങ്കിലും ഗവര്‍ണ്ണര്‍ അതിന് തയ്യാറായില്ല. തുടര്‍ന്ന് കൃഷി മന്ത്രി പങ്കെടുക്കേണ്ട പരിപാടി ഉപേക്ഷിക്കുകയായിരുന്നു. പിന്നീട് പരിപാടി സ്വന്തം നിലക്ക് നടത്താന്‍ തീരുമാനിക്കുകയായിരുന്നു രാജ് ഭവന്‍.ആര്‍എസ്എസ് പരിപാടിയിലെ ചിത്രം പോലെ തോന്നിപ്പിക്കുന്നു എന്നാണ് ആരോപണം.മെയിന്‍ ഹാളിലായിരുന്നു വേദിയില്‍ ഭാരത് മാതാവിന്റെ ചിത്രം വച്ചത്.ഇന്ന് രാവിലെ 9 മണിക്കാണ് പരിപാടി തീരുമാനിച്ചിരുന്നത്.ഇത് കാരണം കാബിനറ്റ് 11 മണിയിലേക്ക് മാറ്റിയിരുന്നു. തുടര്‍ന്ന് രാവിലെ കൃഷി വകുപ്പില്‍ നിന്ന് പരിപാടി റദ്ദാക്കികൊണ്ട് വിവരം അറിയിക്കുകയായിരുന്നു. പരിപാടി ദര്‍ബാര്‍ ഹാളിലേക്ക് മാറ്റുകയും ചെയ്തു.പരിപാടിയില്‍ ചീഫ് സെക്രട്ടറിയും പങ്കെടുക്കുന്നുണ്ട്. ദര്‍ബാര്‍ ഹാളിലെ പരിപാടിയില്‍ പങ്കെടുക്കാന്‍ ചീഫ് സെക്രട്ടറിയോട് മുഖ്യമന്ത്രി നിര്‍ദേശിക്കുകയായിരുന്നു.

controversy raj bhavan