സംസ്ഥാനത്തെ നിയമവിരുദ്ധമായി സർവീസ് നടത്തുന്ന ഓൺലൈൻ ടാക്സികൾ തടയുമെന്ന മുന്നറിയിപ്പുമായി മന്ത്രി കെബി ഗണേഷ്‌കുമാർ

സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് അതോറിറ്റിയുടെ അനുവാദം വാങ്ങി പ്രവർത്തിക്കാം. അനുവാദം വാങ്ങാതെ പ്രവർത്തിച്ചാൽ പിടികൂടുമെന്നും മന്ത്രി അറിയിച്ചു.ഊബറും ഒലയും നിയമവിരുദ്ധമാണ്.

author-image
Devina
New Update
kb ganesh

തിരുവനന്തപുരം: സംസ്ഥാനത്ത് ഓൺലൈൻ ടാക്‌സികൾ ഓടുന്നത് നിയമവിരുദ്ധമായെന്ന് മന്ത്രി കെ ബി ഗണേഷ് കുമാർ.

കേന്ദ്ര നിയമം അനുസരിച്ച് സംസ്ഥാന സർക്കാർ നയത്തിന് രൂപം നൽകിയിട്ടുണ്ട്. അനുവാദം വാങ്ങി ഓൺലൈൻ ടാക്‌സികൾക്ക് പ്രവർത്തിക്കാം.

അല്ലാത്തപക്ഷം പിടിക്കുമെന്നും മന്ത്രി മുന്നറിയിപ്പ് നൽകി. റാപിഡോ മാത്രമാണ് അപേക്ഷ നൽകിയിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു.

ഊബറും ഒലയും നിയമവിരുദ്ധമാണ്.

ഇനി അവരുടെ പ്രവർത്തനം തടയും. സംസ്ഥാനത്ത് നൽകേണ്ട ഒരു നികുതിയുണ്ട്. 

ഇത് കേന്ദ്രസർക്കാരാണ് നിശ്ചയിച്ചിരിക്കുന്നത്.

 ഇപ്പോൾ അവർ അടയ്‌ക്കേണ്ട ഫീസ് കഴിഞ്ഞദിവസം കേന്ദ്രസർക്കാർ പുതുക്കിയിരുന്നു.

സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് അതോറിറ്റിയുടെ അനുവാദം വാങ്ങി പ്രവർത്തിക്കാം. അനുവാദം വാങ്ങാതെ പ്രവർത്തിച്ചാൽ പിടികൂടുമെന്നും മന്ത്രി അറിയിച്ചു.