/kalakaumudi/media/media_files/2025/10/23/mb-rajeshhhhh-2025-10-23-13-00-03.jpg)
പാലക്കാട്: കേരളത്തിൽ മദ്യ നിർമാണംനല്ലരീതിയിൽ വർധിപ്പിക്കുമെന്നും തദ്ദേശീയമായി മദ്യ ഉൽപ്പാദനം വർധിപ്പിച്ച് വിദേശത്തേക്കു കയറ്റുമതി ചെയ്യാൻ കഴിയണമെന്നും മന്ത്രി എം ബി രാജേഷ് പറഞ്ഞു .
പ്രദേശികമായ എതിർപ്പുകൾ ഉണ്ടായാൽ അത് പരി​ഗണിച്ച് മുന്നോട്ട് പോകാൻ കഴിയില്ലെന്നും മന്ത്രി പറഞ്ഞു. കേരളത്തിൽ 9 ഡിസ്‌ലറികൾ ഉണ്ടായിട്ടും ഒരു തുള്ളി മദ്യം ഉൽപാദിപ്പിക്കുന്നില്ല.
കേരളത്തിന് തന്നെ മദ്യം ഉൽപാദിപ്പിക്കാവുന്നതാണ്. ചില പ്രത്യേക താല്പര്യം ഉള്ളവരാണ് മദ്യ ഉൽപാദനത്തെ എതിർത്തുകൊണ്ടിരിക്കുന്നത് . വെള്ളത്തിൻ്റെ പ്രശ്നം പറയുന്നവരുണ്ട്.
കർണ്ണാടകയിൽ ഇല്ലാത്ത വെള്ളത്തിൻ്റെ എന്ത് പ്രശ്നമാണ് കേരളത്തിൽ ഉള്ളത്? ഇത്തരത്തിലുള്ള പ്രത്യേക താൽപര്യങ്ങൾക്ക് മുമ്പിൽ വഴങ്ങില്ലെന്നും വിവാദങ്ങൾ ഉണ്ടാകുമെന്ന് കരുതി ചില ചുവടുവെപ്പുകൾ എടുക്കാതിരിക്കാൻ കഴിയില്ലെന്നും മന്ത്രി വ്യക്തമാക്കി.
എടുത്ത തീരുമാനത്തിൽ തന്നെ ഉറച്ചു നിൽക്കുമെന്നും അതിൽ നിന്ന് ഒട്ടും പിന്നോട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി .
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
