ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ റേറ്റിംഗ് നടപ്പിലാക്കാൻ പദ്ധതി; മന്ത്രി മുഹമ്മദ് റിയാസ്

ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ എത്തുന്ന സഞ്ചാരികൾക്ക് അഭിപ്രായ രേഖപ്പെടുത്താം. ഇതിനായി പ്രത്യേക ക്യു ആർ കോഡുകൾ ഏർപ്പെടുത്തുമെന്നും മന്ത്രി റിയാസ് നിയമസഭയിൽ പറഞ്ഞു.

author-image
Anagha Rajeev
New Update
Riyas

ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ റേറ്റിംഗ് സംവിധാനം നടപ്പിലാക്കാൻ പദ്ധതിയെന്ന് മന്ത്രി മുഹമ്മദ് റിയാസ്. ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ എത്തുന്ന സഞ്ചാരികൾക്ക് അഭിപ്രായ രേഖപ്പെടുത്താം. ഇതിനായി പ്രത്യേക ക്യു ആർ കോഡുകൾ ഏർപ്പെടുത്തുമെന്നും മന്ത്രി റിയാസ് നിയമസഭയിൽ പറഞ്ഞു.

ടൂറിസ്റ്റ് കേന്ദ്രങ്ങൾ തമ്മിൽ ആരോഗ്യകരമായ മത്സരം ഇതിലൂടെ സാധ്യമാകും. ബീച്ചുകളിൽ വിനോദസഞ്ചാരികളുടെ സുരക്ഷ മുൻനിർത്തി കൂടുതൽ ലൈഫ് ഗാർഡുകളെ നിയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു.

minister mohammad riyas