മന്ത്രി ഒ ആർ കേളു വയനാട് ഐ റ്റി ഡിപി ഓഫിസ് സന്ദർശിച്ചു

പട്ടികജാതി പട്ടിക വർഗ്ഗ ക്ഷേമ മന്ത്രി ഒആർ കേളു ജില്ലാ ട്രൈബൽ ഡെവലപ്പ്മെൻ്റ് ഓഫിസ് സന്ദർശനം നടത്തി

author-image
Sidhiq
New Update
or kelu
Listen to this article
0.75x 1x 1.5x
00:00 / 00:00

കൽപ്പറ്റ: പട്ടിക വർഗ്ഗ ജാതി ക്ഷേമ വകുപ്പ് മന്ത്രിയായി സ്ഥാനമേറ്റ ഒ ആർ കേളു വയനാട് കലക്ട്രേറ്റിലെ ജില്ലാ ഐറ്റി ഡി പി ഓഫിസ് സന്ദർശിച്ചു. മന്ത്രിയുടെ ജില്ലയിലെ ആദ്യത്തെ സന്ദർശനമാണിത്. പട്ടികജാതി, വർഗ വകുപ്പിലെ ക്ഷേമ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുമെന്നും അദ്ദേഹം പറഞ്ഞു. ജില്ലയിലെ അദിവാസി ഊരുകളിലെ പ്രവർത്തനങ്ങൾ ശക്തമാക്കണമെന്നും അദ്ദേഹം നിർദേശം നൽകി. ട്രൈബൽ ഹോസ്റ്റലുകളുടെ പ്രവർത്തനം കാര്യക്ഷമമാക്കണമെന്നും ജില്ലയിലെ ആദിവാസി വിദ്യാർത്ഥികളുടെ കൊഴിഞ്ഞു പോക്ക് തടയാൻ ഫലപ്രദമായി ഇടപെടുമെന്നും അദ്ദേഹം പറഞ്ഞു. ജീവനക്കാർക്കൊപ്പം കേക്ക് മുറിച്ചതിനു ശേഷമമാണ് മന്ത്രി മടങ്ങിയത്

news wayanad o r kelu