/kalakaumudi/media/media_files/2025/09/26/whatsapp-image-2025-09-26-08-48-46.jpeg)
കൊച്ചി: വാട്ടര്‍ മെട്രേയെക്കുറിച്ചുള്ള സൈബര്‍ ഡോമിലെ പോലീസ് ഇന്‍സ്‌പെക്ടര്‍ എ അനന്തലാലിന്റെ കൂറ്റന്‍ പെയിന്റിംഗ് ഹൈക്കോര്‍ട്ട് ടെര്‍മിനലില്‍ വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് അനാഛാദനം ചെയ്തു. 15 അടി നീളവും ആറടി വീതിയുമുള്ള പെയിന്റിംഗ് അനന്തലാല്‍ ഒരു വര്‍ഷത്തിലേറെക്കാലത്തെ പരിശ്രമത്തിലൂടെയാണ് പൂര്‍ത്തിയാക്കിയത്. കൊച്ചി മെട്രോയെക്കുറിച്ചുള്ള അനന്തലാൽ തയ്യാറാക്കിയ മ്യൂസിക് വീഡിയോയും ചടങ്ങില്‍ പ്രകാശനം ചെയ്യുതു. മധു വാസുദേവ് രചിച്ച് ഋത്വിക് ചന്ദ് സംഗീതം നല്‍കി സിത്താര കൃഷ്ണകുമാര്‍ ആലപിച്ച മ്യൂസിക് വീഡിയോ കൊച്ചി മെട്രോയുടെ വികസന നാള്‍വഴികളുടെ കലാപരമായ ആവിഷ്‌കാരമാണ്. ചടങ്ങിൽ എം എൻ എ മാരായ ടി.ജി വിനോദ്, കെ.എൻ ഉണ്ണികൃഷ്ണൻ, കോർപ്പറേഷൻ കൗൺസിലർ മനു ജേക്കബ്, സിറ്റി പോലീസ് കമ്മീഷണർ പുട്ട വിമല ആദിത്യ, കോസ്റ്റ് ഗാർഡ് ഡി ഐ ജി ആഷിഷ് മെഹ്‌റോത്തറ, മുൻ ഡിജിപിമാരായ ഹോർമിസ് തരകൻ, ബി സന്ധ്യ, ഡി സി പി അശ്വതി, അസിസ്റ്റന്റ്
കളക്ടർ പാർവ്വതി
സൺ റൈസ് ഹോസ്പിറ്റൽ ഡയറക്ടർ പർവീൻ ഹഫീസ്, കൊച്ചി മെട്രോ മാനേജിംഗ് ഡയറക്ടർ ലോക് നാഥ് ബെഹ്റ, ഡയറക്ടർ സഞ്ജയ് കുമാർ, ചീഫ് ജനറൽ മാനേജർമാരായ എ മണികണ്ഠൻ, ഷാജി ജനാർദ്ദനൻ, അന്തലാലിന്റെ ഭാര്യ സരിമോൾ, മകൻ അനന്ത കൃഷ്ണൻ, കലാ സാംസ്കാരിക, സാഹിത്യ രംഗത്തെ പ്രമുഖർ തടങ്ങിയവർ പങ്കെടുത്തു
,