മന്ത്രി റിയാസിന്റെ വാഹനം ഇടിച്ച്  സ്‌കൂട്ടര്‍ യാത്രികന് പരിക്ക്

മന്ത്രി മുഹമ്മദ് റിയാസിന്റെ വാഹനം ഇടിച്ച് സ്‌കൂട്ടര്‍ യാത്രികന് പരിക്ക്. നെയ്യാര്‍ സ്വദേശി ശശിധരനാണ് പരിക്കേറ്റത്. ശശിധരന്റെ തലയ്ക്കാണ് പരിക്കേറ്റത്.

author-image
Prana
New Update
1
Listen to this article
0.75x1x1.5x
00:00/ 00:00

മന്ത്രി മുഹമ്മദ് റിയാസിന്റെ വാഹനം ഇടിച്ച് സ്‌കൂട്ടര്‍ യാത്രികന് പരിക്ക്. നെയ്യാര്‍ സ്വദേശി ശശിധരനാണ് പരിക്കേറ്റത്. ശശിധരന്റെ തലയ്ക്കാണ് പരിക്കേറ്റത്. തൂങ്ങാംപാറ ഇക്കോ ടൂറിസം നിര്‍മ്മാണ ഉദ്ഘാടനം കഴിഞ്ഞ് തിരുവനന്തപുരം റെയില്‍വെ സ്റ്റേഷനിലേക്ക് പോകവേയാണ് മന്ത്രിയുടെ വാഹനം സ്‌കൂട്ടറില്‍ ഇടിച്ചത്.
തച്ചോട്ടുകാവ് മഞ്ചാടി റോഡില്‍ ഇതേ ദിശയില്‍ പോകുകയായിരുന്ന ആക്ടീവ സ്‌കൂട്ടറിലാണ് ഇടിച്ചത്. അപടമുണ്ടായി ഉടനെ തന്നെ മന്ത്രിയുടെ പൈലറ്റ് വാഹനത്തിലെ പൊലീസുക്കാര്‍ ശശിധരനെ തച്ചോട്ടുകാവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രഥമിക ചികിത്സയ്ക്ക് ശേഷം ശശിധരനെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു.

minister muhammad shiyas accident