മന്ത്രി സജി ചെറിയാന്റെ കാർ അപകടത്തിൽപ്പെട്ടു;ആർക്കും സാരമായ പരിക്കുകളില്ല

കായംകുളത്തുനിന്ന് ആലപ്പുഴയിലേക്കുള്ള യാത്രയ്ക്കിടെ ദേശീയപാതയില്‍ എം.എസ്.എം. കോളേജിന് സമീപത്തുവെച്ച് എതിര്‍ദിശയില്‍നിന്നെത്തിയ കാര്‍ മന്ത്രിയുടെ വാഹനത്തില്‍ ഇടിക്കുകയായിരുന്നു.

author-image
Rajesh T L
Updated On
New Update
saji cheriyan

അപകടത്തിൽപ്പെട്ട മന്ത്രിയുടെ കാർ, സജി ചെറിയാൻ

Listen to this article
0.75x 1x 1.5x
00:00 / 00:00

കായംകുളം:സംസ്ഥാന സാംസ്‌കാരിക, ഫിഷറീസ് വകുപ്പുമന്ത്രി സജി ചെറിയാന്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു.കായംകുളത്തുവെച്ചായിരുന്നു അപകടം.വാഹനത്തിലുണ്ടായിരുന്ന മന്ത്രി ഉള്‍പ്പെടെ ആര്‍ക്കും കാര്യമായ പരിക്കില്ല. 

കായംകുളത്തുനിന്ന് ആലപ്പുഴയിലേക്കുള്ള യാത്രയ്ക്കിടെ ദേശീയപാതയില്‍ എം.എസ്.എം. കോളേജിന് സമീപത്തുവെച്ച് എതിര്‍ദിശയില്‍നിന്നെത്തിയ കാര്‍ മന്ത്രിയുടെ വാഹനത്തില്‍ ഇടിക്കുകയായിരുന്നു. എതിര്‍ദിശയില്‍നിന്നെത്തിയ വാഹനം അമിതവേഗത്തിലായിരുന്നു എന്നാണ് വിവരം. ഈ അപകടത്തിന് ശേഷം ഒരു ടിപ്പര്‍ ലോറിയും മന്ത്രിയുടെ വാഹനത്തില്‍ ഇടിച്ചു. ഈ സമയം അതുവഴി വന്ന മൂവാറ്റുപുഴ എം.എല്‍.എ. മാത്യു കുഴല്‍നാടന്‍ മന്ത്രിയോട് വിവരങ്ങള്‍ ആരായുകയും ചെയ്തു.കാര്‍ അപകട വാര്‍ത്ത അറിഞ്ഞ് നിരവധിപേര്‍ വിളിച്ചുവെന്നും എന്നാല്‍ തനിക്ക് ഉള്‍പ്പെടെ ആര്‍ക്കും സാരമായ പരിക്കില്ലെന്നും മന്ത്രി സജി ചെറിയാന്‍ പിന്നീട് ഫെയ്‌സ്ബുക്ക് കുറിപ്പില്‍ അറിയിച്ചു. ഏവരുടെയും സ്‌നേഹത്തിനും കരുതലിനും നന്ദി അറിയിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

kottayam saji cheriyan car accident