ന്യൂഡല്‍ഹി : മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവുമായി കൂടിക്കാഴ്ച നടത്തി.കേരളത്തിലെ റയില്‍വേയുമായി ബന്ധപ്പെട്ട വിവരങ്ങളാണ് കേന്ദ്രമന്ത്രിയുമായി ചര്‍ച്ച ചെയ്തത്.അങ്കമാലി -ശബരി റെയില്‍പാത നടപ്പാക്കാന്‍ തീരുമാനിച്ചതായി മന്ത്രി അബ്ദുറഹ്മാന്‍ ചര്‍ച്ചയ്ക്ക് ശേഷം അറിയിച്ചു.മന്ത്രി അബ്ദുറഹിമാനും സംസ്ഥാന സര്‍ക്കാരിന്റെ ഡല്‍ഹിയിലെ പ്രതിനിധി കെ.വി.തോമസും ചര്‍ച്ചകളില്‍ പങ്കെടുത്തിരുന്നു.അങ്കമാലി-ശബരി പാതയുമായി ബന്ധപ്പെട്ട് കേന്ദ്രസംഘം ഉടന്‍ കേരളത്തിലെത്തും,ഇക്കാര്യമാണ് പ്രധാനമായും ചര്‍ച്ച ചെയ്തതെന്ന് മന്ത്രി അറിയിച്ചു.സില്‍വര്‍ ലൈനുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടന്നോ എന്ന കാര്യം വ്യക്തമല്ല.എന്നാല്‍ സില്‍വര്‍ ലൈനിന് ബദലായുള്ള സെമി ഹൈസ്പീഡ് റെയില്‍വേ പദ്ധതി പരിഗണനയിലുണ്ടെന്ന് കേന്ദ്ര മന്ത്രി മുഖ്യമന്ത്രിയെ അറിയിച്ചതായാണ് വിവരം.അധികംവൈകാതെ തന്നെ ശ്രീധരന്‍ റെയില്‍വേ മന്ത്രിയുമായും റെയില്‍വേ ഉദ്യോഗസ്ഥരുമായും ചര്‍ച്ചകള്‍ നടത്തും.
അങ്കമാലി -ശബരി റെയില്‍ പാത യാഥാര്‍ഥ്യമാക്കാന്‍ തീരുമാനിച്ചെന്ന് മന്ത്രി
മന്ത്രി അബ്ദുറഹിമാനും സംസ്ഥാന സര്‍ക്കാരിന്റെ ഡല്‍ഹിയിലെ പ്രതിനിധി കെ.വി.തോമസും ചര്‍ച്ചകളില്‍ പങ്കെടുത്തിരുന്നു
New Update
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
