/kalakaumudi/media/media_files/2025/07/09/sivnkutty-on-strike-2025-07-09-11-44-56.png)
തിരുവനന്തപുരം: ദേശീയ പണിമുടക്കിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് റോസ് ഹൗസ് മുതല്‍ മേട്ടുക്കടയിലെ സിപിഐഎം ജില്ലാ കമ്മിറ്റി ഓഫീസ് വരെ നടന്ന് മന്ത്രി വി ശിവന്‍കുട്ടി. ആറു മാസം മുമ്പേ പ്രഖ്യാപിച്ച സമരം ആണെന്നും അത് കൊണ്ട് സമരക്കാര്‍ യാത്രക്കാരെ തടയുന്നതിനെ കുറ്റപ്പെടുത്താനാകില്ലെന്നും മന്ത്രി പറഞ്ഞു.'കെഎസ്ആര്‍ടിസി സര്‍വീസ് നടത്തുമെന്ന് ഗണേഷ് കുമാര്‍ മന്ത്രിയെന്ന നിലയില്‍ നടത്തിയ അഭിപ്രായപ്രകടനമാണ്.എന്നാല്‍ സമരത്തിന് അനുകൂല നിലപാടാണ് എല്‍ഡിഎഫ് സ്വീകരിച്ചിരിക്കുന്നത്.തൊഴിലാളി വിരുദ്ധ നയങ്ങള്‍ പാസാക്കാനാണു കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും മന്ത്രി കുറ്റപ്പെടുത്തി.