'മുല്ലപ്പെരിയാർ ഹൃദയത്തിൽ ഇടിമുഴക്കം പോലെ' : സുരേഷ് ഗോപി

മുല്ലപ്പെരിയാർ പൊട്ടിയാൽ ആര് ഉത്തരം പറയും? എന്താണ് ഇതിന്റെ അനന്തരഫലമെന്ന് അവർ ഉത്തരം പറയണം. നമുക്ക് ഇനി കണ്ണീരിൽ മുങ്ങിത്താഴാൻ ആവില്ല.’’ സുരേഷ് ഗോപി പറഞ്ഞു.

author-image
Vishnupriya
New Update
sg
Listen to this article
0.75x1x1.5x
00:00/ 00:00

തിരുവനന്തപുരം: മുല്ലപ്പെരിയാർ അണക്കെട്ട് ആശങ്ക പരത്തുന്നുവെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. ഡാം പൊട്ടിയാൽ കോടതി ഉത്തരം പറയുമോ എന്നും അദ്ദേഹം ചോദിച്ചു. ‘ഹൃദയത്തിൽ ഇടിമുഴക്കം പോലെയാണ് മുല്ലപ്പെരിയാർ നിൽക്കുന്നത്. പൊട്ടിയാൽ ആര് ഉത്തരം പറയും? കോടതികൾ ഉത്തരം പറയുമോ? കോടതികളിൽ നിന്ന് അങ്ങനെയുള്ള തീരുമാനങ്ങൾ കൈപറ്റി ആ തിരുമാനങ്ങളുമായി ഇന്നത്തെ സ്ഥിതി വിശേഷം തുടരുന്ന അവസ്ഥയിൽ കൊണ്ടുപോകുന്നവർ ഉത്തരം പറയണം. എന്താണ് ഇതിന്റെ അനന്തരഫലമെന്ന് അവർ ഉത്തരം പറയണം. നമുക്ക് ഇനി കണ്ണീരിൽ മുങ്ങിത്താഴാൻ ആവില്ല.’’ സുരേഷ് ഗോപി പറഞ്ഞു.

Suresh Gopi mullapperiyar dam