ഉന്നതവിദ്യാഭ്യാസ മേഖലയിൽ ഗവേഷണത്തിന് ഏറ്റവും പ്രാധാന്യം നൽകണമെന്ന് മന്ത്രി

ഗവേഷണകാര്യങ്ങളിൽ അന്താരാഷ്ട്രനിലവാരത്തോടെ കൂടുതൽ സൗകര്യങ്ങൾ ഒരുക്കാൻ സംസ്ഥാന ഉന്നതവിദ്യാഭ്യാസ കൗൺസിൽ വഴി ഏഴ് മികവിന്റെ കേന്ദ്രങ്ങൾ ഈ വർഷം  സ്ഥാപിക്കുമെന്ന് സർക്കാർ പ്രഖ്യാപിച്ചിരുന്നു

author-image
Prana
New Update
r bindu

കേരളത്തിലെ ഉന്നതവിദ്യാഭ്യാസ മേഖലയിൽ ഗവേഷണമേഖലയ്ക്കാണ്  ഇനി ഏറ്റവും പ്രാധാന്യം കൊടുക്കേണ്ടതെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു പറഞ്ഞു. സെന്റർ ഓഫ് എക്‌സലൻസ് ഫോർ ടീച്ചിങ് ലേർണിംഗ് ആൻഡ് ട്രെയിനിങ്,  കേരള നെറ്റ്‌വർക്ക്‌ ഫോർ റിസർച്ച് സപ്പോർട്ട് ഇൻ  ഹയർ എഡ്യൂക്കേഷൻ എന്നിവയുടെ പ്രവർത്തന ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ഗവേഷണകാര്യങ്ങളിൽ അന്താരാഷ്ട്രനിലവാരത്തോടെ കൂടുതൽ സൗകര്യങ്ങൾ ഒരുക്കാൻ സംസ്ഥാന ഉന്നതവിദ്യാഭ്യാസ കൗൺസിൽ വഴി ഏഴ് മികവിന്റെ കേന്ദ്രങ്ങൾ ഈ വർഷം  സ്ഥാപിക്കുമെന്ന് സർക്കാർ പ്രഖ്യാപിച്ചിരുന്നു. അതിന്റെ ഭാഗമായാണ് കേരള  നെറ്റ്‌വർക്ക്‌ ഫോർ റിസർച്ച് സപ്പോർട്ട് ഇൻ ഹയർ എഡ്യൂക്കേഷൻസെന്റർ ഓഫ് എക്‌സലൻസ് ഇൻ ടീച്ചിംഗ് ലേണിംഗ് ആൻഡ് ട്രെയിനിംഗ് എന്നീ രണ്ടു കേന്ദ്രങ്ങൾ  സംസ്ഥാന ഉന്നതവിദ്യാഭ്യാസ കൗൺസിൽ ആസ്ഥാനം കേന്ദ്രമാക്കി പ്രവർത്തനമാരംഭിക്കുന്നത്.

മന്ത്രിയുടെ സാന്നിധ്യത്തിൽ ഉന്നതവിദ്യാഭ്യാസ കൗൺസിൽ മെമ്പർ സെക്രട്ടറി ഡോ രാജൻ വർഗീസും വഴുതക്കാട് സർക്കാർ വിമൻസ് കോളേജ് പ്രിൻസിപ്പൽ  അനില ജെ എസ് ഉം കേരള നെറ്റ്‌വർക്ക്‌ ഫോർ റിസർച്ച് സപ്പോർട്ട് ഇൻ  ഹയർ എഡ്യൂക്കേഷന്റെ ഉപകേന്ദ്രം സർക്കാർ വിമൻസ് കോളേജിൽ സ്ഥാപിക്കുന്നതിനുള്ള ധാരണാപത്രവും കൈമാറി.

റിസർച്ച് സെന്ററുകളുടെ മികവുംറിസർച്ച് ഔട്ട്പ്പുട്ടിന്റെ സാമൂഹ്യ പ്രയോഗവുമാണ് ഏറ്റവും പ്രാധാന്യത്തോട് കൂടി കാണേണ്ടതെന്ന് മന്ത്രി പറഞ്ഞു. നമ്മുടെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ക്വാളിറ്റേറ്റീവ് ആയിട്ടുള്ള പ്രകടനം വളരെ മികച്ചതാണ് എന്ന് തന്നെയാണ്, NAAC അക്രഡിറ്റേഷനുമായി ബന്ധപ്പെട്ടും എൻ.ഐ.ആർ.എഫുമായി ബന്ധപ്പെട്ടുമൊക്കെയുള്ള ഗ്രെയിടുകളും റാങ്കുകളും ഒക്കെ സൂചിപ്പിക്കുന്നത്. ഇന്ത്യയിലെ പൊതു  സർവകലാശാലകളുടെ ലിസ്റ്റിൽ ഒൻപതും പത്തും പതിനൊന്നും സ്ഥാനങ്ങൾ കേരളത്തിലെ സർവകലാശാലകൾക്ക് ലഭിച്ചിരിക്കുന്നു. അതുപോലെ എൻ.ഐ.ആർ.എഫ് റാങ്കിങ്ങിൽ ആദ്യ ഇരുന്നൂറിൽ നൽപ്പത്തിരണ്ട് സ്ഥാപനങ്ങൾ കേരളത്തിൽ നിന്നാണെന്നുള്ളത് ശ്രദ്ധേയമായ കാര്യമാണെന്ന് മന്ത്രി പറഞ്ഞു.

കേരളത്തിലെ ഉന്നതവിദ്യാഭ്യാസ മേഖലയുടെ ഗുണനിലവാര വർദ്ധനവ് ലക്ഷ്യമിട്ട് കൊണ്ട് സമഗ്രവും സമൂലവുമായ മാറ്റത്തിലേക്കു കുതിക്കാൻ സാധിക്കുന്ന വിധത്തിലുള്ള ഒട്ടേറെ പ്രവർത്തനങ്ങളാണ് ഉന്നതവിദ്യാഭ്യാസ വകുപ്പും ഉന്നതവിദ്യാഭ്യാസ കൗൺസിലും ആസൂത്രണം ചെയ്ത് നടപ്പാക്കിവരുന്നത്.  ഉന്നതവിദ്യാഭ്യാസ മേഖലയുടെ ഗുണനിലവാര വർധനവിന് മുഖ്യമായും ഗവേഷണോൻമുഖമായ പ്രവർത്തനങ്ങളുടെ സജീവമായ മുന്നോട്ട് പോക്ക് ഉറപ്പാക്കാൻ കഴിയുന്ന വിധത്തിലുള്ള ഇടപെടലുകളാണ് ഇനി സജീവമായി കൊണ്ടുപോകേണ്ടത് എന്ന് കണ്ടതിന്റെ അടിസ്ഥാനത്തിലാണ് ഏഴു മികവിന്റെ കേന്ദ്രങ്ങൾ ഉന്നത വിദ്യാഭ്യാസ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ സംസ്ഥാനത്തു തുടങ്ങാൻ വേണ്ടി തീരുമാനിച്ചിട്ടുള്ളതെന്ന് മന്ത്രി പറഞ്ഞു.

കേരളത്തിലെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉൽപ്പാദിപ്പിക്കുന്ന പ്രയോഗക്ഷമമായ അറിവുകളെ ജനങ്ങളുടെ ജീവിത നിലവാരം വർധിപ്പിക്കുന്നതിന് ഉപയോഗപ്പെടുത്താൻ കഴിയുമാറ്സാമൂഹ്യ ജീവിതവുമായി ബന്ധപ്പെട്ട് അഭിമുഖീകരിക്കുന്ന വ്യത്യസ്ത പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാൻ സാധിക്കുമാറ്ജനോപകാരപ്രദമായ ഉൽപ്പന്നങ്ങളും സേവനങ്ങളും എല്ലാം വികസിപ്പിക്കാൻ ഉന്നത വിദ്യാഭ്യാസ മേഖലയ്ക്കുള്ള ഉത്തരവാദിത്വം കൂടി പരിഗണിച്ചാണ് പുത്തൻ അറിവുകളുടെ സൃഷ്ടാക്കളായി മാറാൻ ഗവേഷകരെയും വിദ്യാർഥികളെയും  സജ്ജമാക്കുന്ന വിധമുള്ള നവീകരണ പ്രവർത്തനങ്ങൾക്ക് സർക്കാർ മുൻകൈ എടുത്തിട്ടുള്ളതെന്ന് മന്ത്രി കൂട്ടിചേർത്തു.

education minister