തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പിന്നില്‍ ഭരണവിരുദ്ധ വികാരമുണ്ടായതായി ഇടതുപക്ഷത്തിന്റെ ഒരു വേദിയിലും ചര്‍ച്ചയുണ്ടായിട്ടില്ലെന്ന് മന്ത്രി വി ശിവന്‍കുട്ടി. മുഖ്യമന്ത്രി ഏകപക്ഷീയമായി ഒരു തീരുമാനവും എടുത്തിട്ടില്ലെന്നും നടക്കുന്നത് തെറ്റായ പ്രചാരണമാണെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
ഭരണവിരുദ്ധ വികാരമുണ്ടായതായി ഇടതുപക്ഷത്തിന്റെ ഒരു വേദിയിലും ചര്‍ച്ചയുണ്ടായില്ല. അത് തെറ്റായ വിലയിരുത്തലാണ്. മുഖ്യമന്ത്രി ഏകപക്ഷീയമായി ഒരു തീരുമാനവും എടുത്തിട്ടില്ല. എല്‍ഡിഎഫില്‍ തെറ്റിദ്ധാരണ ഉണ്ടാക്കുന്നതിന് വേണ്ടിയാണ് പ്രചാരണം നടത്തുന്നത്. ഹിമാലയന്‍ പരാജയം ഉണ്ടായിട്ടില്ല. ജനവിധി മാനിക്കുന്നു. എല്ലാ തീരുമാനവും ഏകകണ്ഠമായെടുത്തതാണെന്നും വോട്ടിങ് പാറ്റേണിനെ ഭരണ വിരുദ്ധ വികാരമായി കാണാന്‍ കഴിയില്ലെന്നും ശിവന്‍കുട്ടി പറഞ്ഞു.
തദ്ദേശ തെരഞ്ഞെടുപ്പിലെ വിധിയെഴുത്തില്‍ ശബരിമല സ്വര്‍ണക്കൊളളയടക്കം പ്രതിഫലിച്ചെന്ന് സിപിഐ. മുഖ്യമന്ത്രി മുന്നണിയെ വിശ്വാസത്തിലെടുക്കാതെ ഒറ്റയാള്‍ പട്ടാളം പോലെ പെരുമാറുന്നുവെന്ന് സിപിഐ യോഗത്തില്‍ വിമര്‍ശനമുണ്ടായി. ശക്തികേന്ദ്രങ്ങളില്‍ പോലും തിരിച്ചടി ഉണ്ടായെന്ന് സിപിഎം സമ്മതിക്കുന്നു. സര്‍ക്കാര്‍ വിരുദ്ധ വോട്ടുകള്‍ വീണെന്നാണ് സിപിഐ നേതൃയോഗത്തിന്റെ വിലയിരുത്തല്‍. മുന്‍ഗണന നിശ്ചയിക്കുന്നതില്‍ പോരായ്മയുണ്ടെന്നും മുഖ്യമന്ത്രി ഒറ്റയ്ക്ക് തീരുമാനങ്ങളെടുക്കുന്നു, മുന്നണിയില്‍ കൂട്ടായ ചര്‍ച്ചയില്ലെന്നും സിപിഐ വിമര്‍ശനം ഉയര്‍ത്തി.
ഹിമാലയന്‍ പരാജയം ഉണ്ടായിട്ടില്ല, നടക്കുന്നത് തെറ്റായ പ്രചാരണം: മന്ത്രി വി ശിവന്‍കുട്ടി
ഭരണവിരുദ്ധ വികാരമുണ്ടായതായി ഇടതുപക്ഷത്തിന്റെ ഒരു വേദിയിലും ചര്‍ച്ചയുണ്ടായില്ല. അത് തെറ്റായ വിലയിരുത്തലാണ്. മുഖ്യമന്ത്രി ഏകപക്ഷീയമായി ഒരു തീരുമാനവും എടുത്തിട്ടില്ല