'പത്താം ക്ലാസ് കഴിഞ്ഞവര്‍ക്ക് എഴുതാനും വായിക്കാനും അറിയില്ല'; മന്ത്രി സജി ചെറിയാന് വി ശിവന്‍കുട്ടിയുടെ മറുപടി

രാജ്യത്ത് ഏറ്റവും മികച്ച പ്രീ പ്രൈമറി, പ്രൈമറി, അപ്പര്‍ പ്രൈമറി, ഹൈസ്‌കൂള്‍, ഹയര്‍സെക്കന്ററി വിദ്യാഭ്യാസം കേരളത്തിലുണ്ട്. അക്കാദമിക് മികവിന്റെ കാര്യത്തില്‍ കേരളം ഒരു വിട്ടുവീഴ്ചയും ചെയ്യില്ലെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു

author-image
Rajesh T L
New Update
sivankutty
Listen to this article
0.75x1x1.5x
00:00/ 00:00

തിരുവനന്തപുരം: കേരളത്തില്‍ പത്താം ക്ലാസ് കഴിഞ്ഞവര്‍ക്ക് എഴുതാനും വായിക്കാനും അറിയില്ലെന്ന മന്ത്രി സജി ചെറിയാന്റെ പരാമര്‍ശത്തില്‍ പ്രതികരണവുമായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ഒരു സ്വകാര്യ ചടങ്ങില്‍ വച്ചായിരുന്നു സജി ചെറിയാന്റെ പരാമര്‍ശനം. നിരീക്ഷണം വസ്തുതാവിരുദ്ധമാണെന്ന് വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.

കേരളത്തില്‍ സ്‌കൂള്‍ വിദ്യാഭ്യാസ മേഖലയില്‍  പഠനനിലവാരം മെച്ചപ്പെടുത്തണം. അതിനുള്ള പദ്ധതികള്‍ പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴില്‍ നടക്കുകയാണ്. വി ശിവന്‍കുട്ടി പറഞ്ഞു.

മന്ത്രി സജി ചെറിയാന്റെ പ്രസംഗത്തിന്റെ ചില ഭാഗങ്ങള്‍ അടര്‍ത്തിയെടുത്താണ് വിവാദമാക്കിയത്. പൊതുവിദ്യാഭ്യാസ മേഖലയെ കൂടുതല്‍ ഉന്നതിയിലേക്ക് നയിക്കണമെന്നാണ് സജി ചെറിയാന്‍ അഭിപ്രായപ്പെട്ടത്.

രാജ്യത്ത് ഏറ്റവും മികച്ച പ്രീ പ്രൈമറി, പ്രൈമറി, അപ്പര്‍ പ്രൈമറി, ഹൈസ്‌കൂള്‍, ഹയര്‍സെക്കന്ററി വിദ്യാഭ്യാസം കേരളത്തിലുണ്ട്. അക്കാദമിക് മികവിന്റെ കാര്യത്തില്‍ കേരളം ഒരു വിട്ടുവീഴ്ചയും ചെയ്യില്ലെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.

kerala saji cheriyan v sivankutty