/kalakaumudi/media/media_files/2025/07/02/sivankutty-2025-07-02-16-54-09.png)
തിരുവന്തപുരം : സംസ്ഥാനത്തെ ഹയര്‍ സെക്കന്ററി പുസ്തകങ്ങള്‍ സമഗ്രമായി പരിഷ്‌ക്കരിക്കുമെന്ന് പൊതു വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി.ആദ്യഘട്ടത്തില്‍ എസ്സിഇആര്‍ടിയുടെ 80 പുസ്തകങ്ങളാണ് പരിഷ്‌കരിക്കുകയെന്നും മന്ത്രി അറിയിച്ചു.പ്ലസ് വണ്ണില്‍ മലപ്പുറത്ത് സീറ്റു നേടിയവരുടെ കണക്കും മലപ്പുറം ജില്ലയിലെ അവസ്ഥയും മന്ത്രി വിശദീകരിച്ചു.തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.നിലവില്‍ 2015 ല്‍ പരിഷ്‌കരിച്ച പാഠപുസ്തകങ്ങളാണ് സ്‌കൂളുകളില്‍ ഉപയോഗിച്ചു വരുന്നത്.'കഴിഞ്ഞ പത്തുവര്‍ഷത്തില്‍ ലോകത്ത് വലിയ മാറ്റങ്ങളാണ് വന്നതെന്ന് മന്ത്രി പറഞ്ഞു.ആ മാറ്റങ്ങളെയെല്ലാം പരിഗണിച്ചുകൊണ്ടും ഭാവിയിലെ വെല്ലുവിളികള്‍ പരിഗണിച്ചുകൊണ്ടുമാകും പാഠപുസ്തകങ്ങള്‍ പരിഷ്‌കരിക്കുക.പാഠ്യപദ്ധതി പരിഷ്‌കരണ പ്രവര്‍ത്തനങ്ങള്‍ ഈ അധ്യയന വര്‍ഷം പൂര്‍ത്തിയാക്കി അടുത്ത അധ്യായന വര്‍ഷം കുട്ടികളുടെ കയ്യില്‍ പുസ്തകം എത്തുന്ന രീതിയില്‍ പൂര്‍ത്തിയാക്കും'.