/kalakaumudi/media/media_files/2025/06/19/raj-bhavan-against-sivankutty-2025-06-19-15-33-19.png)
തിരുവനന്തപുരം : ഭാരതാംബ വിഷയത്തില്‍ സര്‍ക്കാരും ഗവര്‍ണറും തമ്മിലുളള പോര് മുറുകുകയാണ്.ഇപ്പോള്‍ ഗവര്‍ണറുടെ ചുമതലകള്‍ പാഠ്യവിഷയമാക്കാന്‍ ഒരുങ്ങുകയാണ് പൊതു വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി.ഗവര്‍ണറുടെ ഭരണപരമായ അധികാരങ്ങള്‍ സിലബസില്‍ ഉള്‍പ്പെടുത്തുമെന്ന് മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.ഈ വര്‍ഷത്തെ പത്താം ക്ലാസിന്റെ
പാഠപുസ്തകത്തില്‍ വിഷയം ഉള്‍പ്പെടുത്തുമെന്ന് വി. ശിവന്‍കുട്ടി അറിയിച്ചു.ഭാരതാംബയെ വണങ്ങണമെന്ന് ഗവര്‍ണര്‍ കുട്ടികളെ ഉപദേശിച്ചത് തിരുത്തണമെന്നും മന്ത്രി ആവശ്യപ്പെട്ടു.വാര്‍ത്താ സമ്മേളനത്തിലൂടെയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
'ഗവര്‍ണറുടെ ഭരണഘടനാപരമായ അധികാരങ്ങള്‍ പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചിരിക്കുകയാണ്. ഈ വര്‍ഷം പത്താം ക്ലാസിലെ രണ്ടാം വോളിയത്തില്‍ ഉള്‍പ്പെടുത്താനാണ് ഉദ്ദേശിക്കുന്നത്. ഇത് കൂടാതെ 11, 12 ക്ലാസുകളിലെ പാഠപുസ്തകം പുതുക്കുന്നതിന് വേണ്ടി തീരുമാനിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.'
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
