/kalakaumudi/media/media_files/2026/02/26/pp5-2026-02-26-17-18-59.jpg)
കണ്ണൂര്‍: കെ.എസ്.യു പ്രവര്‍ത്തകരുടെ പ്രതിഷേധത്തിനിടെ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ആരോഗ്യ മന്ത്രി വീണാ ജോര്‍ജിന്റെ ആരോഗ്യനിലയില്‍ ആശ്വാസകരമായ പുരോഗതിയെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍. മന്ത്രിയുടെ കടുത്ത വേദനയ്ക്ക് കുറവുണ്ടെന്നും നിലവില്‍ അടിയന്തര ശസ്ത്രക്രിയയുടെ ആവശ്യമില്ലെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. ഴുത്തിലെ കശേരുക്കള്‍ക്കേറ്റ സമ്മര്‍ദ്ദം മൂലമുണ്ടായ കടുത്ത വേദനയ്ക്ക് ശമനമുണ്ട്.
മരുന്നുകളുടെ സഹായത്തോടെ ബി.പി നിയന്ത്രണവിധേയമാക്കിയിട്ടുണ്ട്.
യാത്ര ചെയ്യുന്നത് ആരോഗ്യനിലയെ ബാധിക്കാന്‍ സാധ്യതയുള്ളതിനാല്‍ പരിയാരം മെഡിക്കല്‍ കോളേജില്‍ തന്നെ ചികിത്സ തുടരും. കഴിഞ്ഞ ദിവസം വൈകിട്ട് മൂന്നരയോടെ കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വെച്ചാണ് സംഭവമുണ്ടായത്. തിരുവനന്തപുരത്തേക്ക് പോകാന്‍ വന്ദേഭാരത് ട്രെയിന്‍ കാത്തുനില്‍ക്കുകയായിരുന്ന മന്ത്രിയെ കെ.എസ്.യു പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിക്കുകയും തടയാന്‍ ശ്രമിക്കുകയും ചെയ്തു. പൊലീസിന്റെ സുരക്ഷാ വലയം ഭേദിച്ചെത്തിയ പ്രവര്‍ത്തകര്‍ക്കിടയില്‍ പെട്ടാണ് മന്ത്രിയുടെ കഴുത്തിന് പരിക്കേറ്റത്. ഉടന്‍ തന്നെ കണ്ണൂര്‍ ജില്ലാ ആശുപത്രിയിലും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി പരിയാരം മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു.
മന്ത്രിയെ കെ.എസ്.യു പ്രവര്‍ത്തകര്‍ ശാരീരികമായി ഉപദ്രവിച്ചു എന്ന സി.പി.എം ആരോപണം പ്രതിപക്ഷം തള്ളിക്കളഞ്ഞു. മന്ത്രിയുടെ ഗണ്‍മാന്റെ വസ്ത്രമാണ് കരിങ്കൊടി എന്ന പേരില്‍ സി.പി.എം പ്രചരിപ്പിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. സംഭവത്തില്‍ ഉന്നതതല ഗൂഢാലോചന ആരോപിച്ചു യൂത്ത് കോണ്‍ഗ്രസ് ഡി.ജി.പിക്ക് പരാതി നല്‍കിയിട്ടുണ്ട്. കേസില്‍ രാഷ്ട്രീയ വാക്‌പോര് തുടരുകയാണ്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
