/kalakaumudi/media/media_files/2025/09/16/veenara-2025-09-16-13-55-12.jpg)
തിരുവനന്തപുരം : ഗർഭച്ഛിദ്രത്തിന് പ്രേരിപ്പിച്ചുവെന്നതടക്കമുള്ള ആരോപണങ്ങളിൽ കുരുങ്ങിയ കോൺഗ്രസ് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെ പരോക്ഷമായി കുത്തി നിയമസഭയിൽ ആരോഗ്യമന്ത്രി വീണാ ജോർജ്. കുഞ്ഞുങ്ങളെ ഇല്ലാതാക്കുകയല്ല സംരക്ഷിക്കുകയാണ് ആരോഗ്യവകുപ്പെന്നായിരുന്നു പരാമർശം.
ശിശു ജനന മരണനിരക്കുമായി ബന്ധപ്പെട്ട ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു മന്ത്രി.
ഡാറ്റയുടെ അടിസ്ഥാനത്തിലാണ് മറുപടിയെന്നും മന്ത്രി വീണാ ജോർജ് വ്യക്തമാക്കി. കേരളത്തിലെ ശിശുമരണനിരക്ക് അഞ്ച് ശതമാനമായി കുറയ്ക്കാൻ സാധിച്ചുവെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് നിയമസഭയിൽ പറഞ്ഞു.
ഗർഭസ്ഥശിശുക്കൾക്ക് വരെ വിദഗ്ദ്ധ ചികിത്സ ഉറപ്പാക്കുന്ന നൂതന പദ്ധതികൾ ഉൾപ്പെടെ, ശിശുക്കളുടെ സംരക്ഷണത്തിനായി സർക്കാർ നടപ്പിലാക്കുന്ന സമഗ്രമായ പദ്ധതികളുടെ വിജയമാണ് ഈ നേട്ടത്തിന് പിന്നിൽ.
കുഞ്ഞുങ്ങളെ ഇല്ലാതാക്കുകയല്ല, സംരക്ഷിക്കുകയും ചേർത്തുപിടിക്കുകയുമാണ് സർക്കാർ ചെയ്യുന്നതെന്നും മന്ത്രി വ്യക്തമാക്കി.
ആരോഗ്യമന്ത്രി സഭയിൽ
ആരോഗ്യ മേഖയിലെ പ്രതിസന്ധിയുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്കുള്ള ആരോഗ്യമന്ത്രിയുടെ മറുപടിയോടെയാണ് ഇന്ന് സഭ സമ്മേളനം ആരംഭിച്ചത്.
ആരോഗ്യ ഇൻഷുൻറസ് സ്കീമിൽ ഉൾപ്പെട്ട രോഗികൾ ചികിത്സ ഉപകരണങ്ങൾ വാങി നൽകേണ്ട സാഹചര്യമില്ലെന്നും പണം ഈടാക്കി ഉപകരണങ്ങൾ വാങ്ങി നൽകേണ്ട സാഹചര്യം സർക്കാർ നയത്തിന് എതിരാണെന്നും ഉപകരണ ക്ഷാമം ഡിപാർട്മെൻറ് മെഡിക്കൽ കോളേജ് അധികൃതരെ അറിയിക്കണമെന്നും വീണാ ജോർജ് ആവശ്യപ്പെട്ടു.
രോഗികളിൽ നിന്ന് പണം വാങ്ങി മെഡിക്കൽ കോളേജിൽ ചികിത്സ നൽകിയെന്ന് സമിതി കണ്ടെത്തിയിട്ടുണ്ട്. രോഗികളിൽ നിന്ന് പണം വാങ്ങി ചികിത്സ നൽകുന്ന രീതി നിരുത്സാഹപ്പെടുത്തണം.
മെഡിക്കൽ കോളേജുകളിൽ പണം വാങ്ങി ചികിത്സ നൽകുന്നത് സർക്കാർ ഗൗരവമായി കാണുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
കാരുണ്യ ഇൻഷുറൻസ് പദ്ധതിയിൽ പെട്ട രോഗികൾ പോലും ചികിത്സക്ക് പണം ചെലവാക്കേണ്ട സാഹചര്യം ഗൗരവമായി തന്നെയാണ് കാണുന്നതെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കി.
ചികിത്സാ ഉപകരണങ്ങൾ വാങ്ങാനെന്ന പേരിൽ 8.6 കോടി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ മാത്രം ചെലവാക്കിയെന്ന് പറഞ്ഞ ആരോഗ്യമന്ത്രി യുഡിഎഫ് കാലത്ത് ചെലവഴിച്ച തുകയുടെ താരതമ്യവും നടത്തി.