മിന്നുതന്നെയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ പങ്കുവച്ചത്

പ്രിയദര്‍ശിനി എസ്റ്റേറ്റിന് മുകളിലെ വന ഭാഗത്ത് കാപ്പി പറിക്കാന്‍ പോയപ്പോഴാണ് കടുവ ആക്രമിച്ചതെന്നാണ് വിവരം

author-image
Biju
Updated On
New Update
dghhdh

minnu mani

മാനന്തവാടി: വയനാട് മാനന്തവാടിയില്‍ കടുവ ആക്രമണത്തില്‍ കൊല്ലപ്പെട്ട വനംവകുപ്പ് താല്‍ക്കാലിക വാച്ചര്‍ അച്ഛപ്പന്റെ ഭാര്യ രാധ ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് താരം മിന്നുമണിയുടെ അമ്മായി മിന്നുതന്നെയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ പങ്കുവച്ചത്. 

മിന്നുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്:

https://www.facebook.com/profile.php?id=100094253035309

വളരെ ഞെട്ടിക്കുന്ന വാര്‍ത്തയാണ്. അല്‍പ്പം സമയം മുമ്പ് കേള്‍ക്കാന്‍ ഇടയായത്. വയനാട് പഞ്ചാരക്കൊല്ലിയില്‍ ഉണ്ടായ കടുവയുടെ ആക്രമണത്തില്‍ മരണപ്പെട്ടത് എന്റെ അമ്മാവന്റെ ഭാര്യയാണ്..... അക്രമരാരിയായ കടുവയെ എത്രയും പെട്ടെന്ന് പിടികൂടി  പ്രദേശത്തെ ജനങ്ങളുടെ ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷ നല്‍കുമെന്ന് പ്രതീക്ഷിക്കുന്നു..... ആത്മാവിന് നിത്യശാന്തി നേരുന്നു മിന്നുമണി....

ഒപ്പം കണ്ണീരണിഞ്ഞ ഇമോജിയും പങ്കുവച്ചിട്ടുണ്ട്.

 

minnu mani