ഫേസ്ബുക്ക് പോസ്റ്റിന് താഴെ സ്ത്രീവിരുദ്ധ കമന്റ്; പരാതി നല്‍കി ഹണി റോസ്

എറണാകുളം സെന്‍ട്രല്‍ പോലീസിനാണ് പരാതി നല്‍കിയത്. പരാതിയില്‍ അന്വേഷണം തുടങ്ങിയതായി പോലീസ് അറിയിച്ചു. 

author-image
Prana
New Update
honey rose

തന്റെ ഫേസ്ബുക്ക് പോസ്റ്റിനു താഴെ സ്ത്രീവിരുദ്ധ കമന്റ് ഇട്ടവര്‍ക്കെതിരേ നടി നടി ഹണി റോസ് പോലീസില്‍ പരാതി നല്‍കി. എറണാകുളം സെന്‍ട്രല്‍ പോലീസിനാണ് പരാതി നല്‍കിയത്. പരാതിയില്‍ അന്വേഷണം തുടങ്ങിയതായി പോലീസ് അറിയിച്ചു. 
ഒരു വ്യക്തി തന്നെ ദ്വയാര്‍ത്ഥപ്രയോഗങ്ങളിലൂടെ മനപ്പൂര്‍വം അപമാനിക്കാന്‍ ശ്രമിക്കുകയാണെന്ന് നടി ഹണി റോസ് വെളിപ്പെടുത്തിയിരുന്നു. പിന്നാലെ നടന്ന് അപമാനിക്കാന്‍ ശ്രമിക്കുമ്പോഴും പ്രതികരിക്കാത്തത് അത്തരം പരാമര്‍ശങ്ങള്‍ ആസ്വദിക്കുന്നത് കൊണ്ടാണോ എന്ന് അടുപ്പം ഉള്ളവര്‍ ചോദിക്കുന്നുണ്ട്. ഇതേ വ്യക്തി പിന്നീടും ചടങ്ങുകള്‍ക്ക് എന്നെ ക്ഷണിച്ചപ്പോള്‍ താന്‍ പോയില്ല. പ്രതികാരമെന്നോണം താന്‍ പങ്കെടുക്കുന്ന ചടങ്ങുകളില്‍ മനപ്പൂര്‍വം വരാന്‍ ശ്രമിക്കുകയും കഴിയുന്ന ഇടത്തെല്ലാം സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയില്‍ തന്റെ പേര് പറയുകയും ചെയ്യുന്നുവെന്ന് ഹണി റോസ് വെളിപ്പെടുത്തിയിരുന്നു. 
സ്ത്രീകള്‍ക്കെതിരെ ലൈംഗിക ചേഷ്ടയോടെ സംസാരിക്കുകയും പിന്തുടരുകയും ചെയ്യുന്നത് കുറ്റകൃത്യമാണ്. മാനസിക വൈകൃതം ഉള്ളവരുടെ ഇത്തരം പുലമ്പലുകളെ പുച്ഛത്തോടെയും സഹതാപത്തോടെയും അവഗണിക്കാറാണ് പതിവ്. അതിന് തനിക്ക് പ്രതികരണശേഷി ഇല്ല എന്ന് അര്‍ത്ഥമില്ലെന്നും ഹണി റോസ് ഫേസ്ബുക്ക് പോസ്റ്റിട്ടിരുന്നു. ആളാരെന്ന് പേര് പറയാതെയാണ് ഹണി റോസിന്റെ ഈ പോസ്റ്റ്. അപമാനം തുടര്‍ന്നാല്‍ നിയമനടപടി സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് ഹണി റോസ് പറഞ്ഞിരുന്നു. ഈ പോസ്റ്റിന് താഴെ സ്ത്രീവിരുദ്ധ കമന്റ് ഇട്ടവര്‍ക്കെതിരെയാണ് നടി പരാതി നല്‍കിയിരിക്കുന്നത്.

facebook police complaint comment honey rose