കുഞ്ഞിനെ കാണാതായ സംഭവം: മാതാവും സുഹൃത്തും കസ്റ്റഡിയില്‍

കുഞ്ഞിനെ മറ്റൊരാള്‍ക്ക് നിയമവിരുദ്ധമായി കൈമാറിയതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് യുവതിയെയും സുഹൃത്തിനെയും ചേര്‍ത്തല പോലീസ് കസ്റ്റഡിയിലെടുത്തത്.

author-image
Prana
New Update
kerala police kozhikode
Listen to this article
0.75x1x1.5x
00:00/ 00:00

ചേര്‍ത്തലയില്‍ നവജാത ശിശുവിനെ കാണാതായ സംഭവത്തില്‍ അമ്മയേയും സുഹൃത്തിനേയും പോലീസ് കസ്റ്റഡിയിലെടുത്തു. കുഞ്ഞിനെ മറ്റൊരാള്‍ക്ക് നിയമവിരുദ്ധമായി കൈമാറിയതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് യുവതിയെയും സുഹൃത്തിനെയും ചേര്‍ത്തല പോലീസ് കസ്റ്റഡിയിലെടുത്തത്.
രണ്ടു ദിവസത്തിനുള്ളില്‍ കുഞ്ഞിനെ ഹാജരാക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ടെന്നു സിഡബ്ല്യുസി വ്യക്തമാക്കി. യുവതി പ്രസവത്തിനായി ആശുപത്രിയില്‍ പോയപ്പോള്‍ ബന്ധുക്കളേയൊ മറ്റോ ഒപ്പം കൂട്ടിയിരുന്നില്ല. പണം നല്‍കി ഒരു സ്ത്രീയെ ഒപ്പം നിര്‍ത്തുകയായിരുന്നു.
സാമ്പത്തിക പ്രശ്‌നം മൂലമാണ് കുഞ്ഞിനെ വിറ്റതെന്ന് യുവതി പറഞ്ഞതായി പഞ്ചായത്ത് അംഗം പറഞ്ഞു. പള്ളിപ്പുറം സ്വദേശിനിയായ യുവതി കഴിഞ്ഞയാഴ്ചയാണ് ചേര്‍ത്തലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രസവിച്ചത്.
പ്രദേശത്തെ ആശാവര്‍ക്കര്‍ വീട്ടിലെത്തിയപ്പോള്‍ ഇവര്‍ കുഞ്ഞിനെ കാണിക്കാന്‍ തയാറായില്ല. ഇതോടെയാണ് കുഞ്ഞിനെ ഇവര്‍ കൈമാറിയ വിവരം അറിയുന്നത്. തുടര്‍ന്ന് പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. കസ്റ്റഡിയിലെടുത്ത ഇരുവരെയും പോലീസ് ചോദ്യം ചെയ്തു വരുകയാണ്.

mother missing police custody new borns body