കൊല്ലം : ഇന്നലെ ഉച്ചയ്ക്ക് കാണാതായ പതിമൂന്നുകാരിയെ തിരൂരിൽ കണ്ടെത്തി. കൊല്ലം കുന്നിക്കോട് നിന്നാണ് കുട്ടിയെ കാണാതായത്. പെൺകുട്ടി തിരൂരിൽ നിന്ന് രാവിലെ വീട്ടിലേക്ക് വിളിക്കുകയായിരുന്നു. തിരൂരിൽ കുട്ടിയുടെ സഹോദരൻ പഠിക്കുന്നുണ്ട് അതിനാൽ ആണ് കുട്ടി അവിടേക്കു പോയത് എന്ന് മാതാപിതാക്കൾ പറഞ്ഞു.
ട്രെയിനിൽ ഒപ്പം യാത്ര ചെയ്ത സ്ത്രീയുടെ ഫോൺ വാങ്ങിയാണ് കുട്ടി വീട്ടിലേക്ക് വിളിച്ചത്. കുട്ടി കുട്ടി സുരക്ഷിതയായി തിരൂർ ഉണ്ടെന്ന് പൊലീസ് അറിയിച്ചു. നിലവിൽ ആർപിഎഫ് ആണ് കുട്ടിയുടെ കൂടെ ഉള്ളത്.
കുട്ടിയെ വീട്ടിൽ എത്തിക്കാൻ ഉള്ള ശ്രമം തുടരുന്നു. ഇന്നലെ ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് കുട്ടിയെ കാണാതാകുന്നത്. അമ്മ ശകാരിച്ചതിനെ തുടർന്ന് കുട്ടി വീട്ടിൽ നിന്ന് ഇറങ്ങി പോകുകയായിരുന്നു.വൈകുന്നേരം 6 മണിയോടെ മാതാപിതാക്കൾ കുട്ടിയെ കാണാനില്ല എന്ന് പരാതി നൽകുന്നത്.