/kalakaumudi/media/media_files/2024/12/09/9fBtWmDe3zsmfTSHIwsZ.jpg)
മലപ്പുറം: താനൂരിൽ നിന്ന് കാണാതായ പെൺകുട്ടികൾ മുംബൈയിലെത്തിയെന്ന സൂചനകളുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം വ്യാപിപ്പിച്ചു. പെൺകുട്ടികൾ ഇന്നലെ ഉച്ചയ്ക്ക് തിരൂരിൽ നിന്ന് ട്രെയിനിൽ യാത്ര ചെയ്തതായി വിവരം ലഭിച്ചിട്ടുണ്ട്. ഇവർക്കൊപ്പം എടവണ്ണ സ്വദേശിയായ ഒരു യുവാവും ഉണ്ടായിരുന്നതായി പൊലീസ് സ്ഥിരീകരിച്ചു. യുവാവ് മുംബൈയിലേക്ക് പോയതായി കുടുംബാംഗങ്ങളും പൊലീസിൽ മൊഴി നൽകിയിട്ടുണ്ട്.താനൂരിലെ ദേവദാർ സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥികളായ ഫാത്തിമ ഷഹദ (16) അശ്വതി (16) എന്നിവരെ ഇന്നലെ ഉച്ചയോടെ കാണാതായി. പരീക്ഷയ്ക്കായി പോയ ഇവരെ പിന്നീട് തിരൂർ റെയിൽവേ സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങളിൽ കാണാൻ സാധിച്ചു. ഉച്ചക്ക് 12 മണിക്ക് ശേഷമാണ് പെൺകുട്ടികൾ സ്റ്റേഷനിൽ എത്തിയത്.കുട്ടികളുടെ കോൾ റെക്കോർഡുകൾ പരിശോധിച്ചുവരികയാണെന്ന് താനൂർ സി.ഐ. ടോണി ജെ മറ്റം അറിയിച്ചു. "മകൾക്ക് പരീക്ഷയുടെ ഭയം ഇല്ലായിരുന്നു. അവർ ഉടൻ തിരിച്ചെത്തും എന്നാണ് ഞങ്ങളുടെ പ്രതീക്ഷ,"—ഫാത്തിമ ഷഹദയുടെ അച്ഛൻ മാധ്യമങ്ങളോട് പറഞ്ഞു.